Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ... നാർക്കോയുടെ സ്വന്തം കേരളം... പിണറായിയുടെ കുറ്റസമ്മതം... കേരളത്തിൽ ലൗ ജിഹാദ്! ഐസിൽ 100റോളം മലയാളികൾ... വാളെടുത്ത് സുരേഷ്​ഗോപി

23 SEPTEMBER 2021 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

കേരളത്തിൽ എക്കാലവും കത്തി നിൽക്കുന്ന ഒരു വിഷയമാണ് ലൗ ജിഹാദ്. എന്നാലിപ്പോൾ അതിന് പുതിയ മാനങ്ങൾ കൂടി കൈവരുമ്പോൾ പുതിയ രീതിയിൽ നാർക്കോട്ടിക്ക് ജിഹാദായി മാറുമെന്നാണ് ഇപ്പോൾ കേരള സമൂഹം ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്. പാലയിലെ ബിഷപ്പിന്റെ പരാമർശത്തിൽ പൊട്ടിപ്പുറപ്പെട്ട വിവാദം ഇപ്പോഴും കെട്ടടങ്ങാതെ കേരളത്തിൽ അലതല്ലുകയാണ്. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിക്കും നിരവധി പേർ അണിനിരന്നപ്പോൾ കടന്നാക്രമിച്ചു കൊണ്ട് സിപിഎമ്മും രം​ഗത്ത് എത്തിയിരിക്കുകയാണ്.

കേരളത്തിൽ ഇങ്ങനെയൊരു പ്രതിഭാസമേയില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി ആദ്യം പ്രതികരിച്ചത്. എന്താണ് നാർക്കോട്ടിക്ക് ജിഹാദ് എന്നാണ് ആദ്യം ചോദിച്ചത്. എന്നാൽ അതിനു പിന്നാലെ ഇന്നലെ മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ കേരളത്തിൽ ഐഎസ് പ്രവർത്തനവും അതുപോലെ സ്വീധീനിച്ച് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യിക്കുന്നതായും വ്യക്തമായിട്ടുണ്ട്. ബിഷപ്പിനെ ആക്രമിക്കാൻ വേണ്ടി തെളിവുകൾ നിരത്തിയപ്പോൾ അത് ബൂമറാങ് പോലെ തിരിച്ചടിക്കും എന്ന് മുഖ്യൻ സ്വപ്നേവി കരുതിക്കാണില്ല.

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്ന് തെളിയിക്കാനായി കണക്കുകള്‍ നിരത്തവെയാണ് ഐഎസില്‍ ചേര്‍ന്നവരുടെ എണ്ണം വ്യക്തമായത്. 28 പേര്‍ കേരളത്തില്‍ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത NDPS ആക്ട് പ്രകാരമുള്ള 4941 കേസുകളില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80%) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1869 (34.47%) പേര്‍ ഇസ്ലാംമതത്തില്‍പ്പെട്ടവരും 853 (15.73%) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ട്. മതചിന്തകള്‍ പാടില്ലെന്ന് വാദിക്കുന്ന മുഖ്യമന്ത്രി തന്നെ മതം തിരിച്ച് കണക്ക് അവതരിപ്പിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഇന്നലത്തെ പത്രസമ്മേളനം ശ്രദ്ധിക്കാം. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസകളിൽ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കാളിത്തമില്ലെന്ന് വ്യക്തമാക്കുവാൻ വേണ്ടിയിട്ടാണ് മുഖ്യമന്ത്രി ഇന്നലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ കണക്കുകൾ നിരത്തി മറുപടി പറഞ്ഞത്. അദ്ദേഹം പറഞ്ഞ കണക്കുകൾ ഒക്കെ ശരിയാണ്. അതുകൂടാതെ, ക്രിസ്തു മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്ന ആശങ്കയും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ സർക്കാരിന് ലഭിച്ചിട്ടില്ല എന്ന തന്നെയാണ് അദ്ദേഹം പറയുന്നത്. 2019 വരെ ഐസിസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആസംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലീം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐസിസില്‍ ചേര്‍ന്നത്. അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും ഐസിസില്‍ ചേരുകയും ചെയ്തത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം സ്വദേശിനി അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന ആരോപണമുണ്ടായി. എന്നാല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകള്‍ ഒന്നും എന്നാണ് അദ്ദേഹം പറയുന്നത്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശവും അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ മുഖ്യമന്ത്രി വിട്ടുപോയ ഒരു കാര്യമുണ്ട് ബെസ്റ്റിന്‍ മതപരിവർനം നടത്തി എന്നത് അറിഞ്ഞു കാണില്ല. യാഹിയ എന്നാണ് ബെസ്റ്റിന്റെ പേര്. ഇത് മനപൂർവം വിട്ടുപോയതാണോ എന്നത് അറിയില്ല.

കൂടാതെ സോണിയ സെബാസ്റ്റ്യന്റെ കാര്യവും ഇതുപോലെയാണ്. അതും ഇവിടെ വിട്ടു പോയിട്ടുണ്ട്. ഭർത്താവിന്റെ പേര് അബ്ദുൽ റാഷിദ് എന്നാണെന്നും എവിടേയും പരാമർസിക്കുന്നില്ല. ഇവർക്ക് വ്യക്തമായ ബോധവൽകരണം ലഭിച്ച ശേഷമാണ് ഇവർ പോയത്. ഇത് എൻഐഎ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.

എന്നാൽ, ഇതിലൂടെ ഇസ്ലാമിക മതപരിവർത്തനത്തെ‌ അദ്ദേഹം വെള്ള പൂശുകയാണോ എന്ന ചോദ്യമാണ് ഇതിലൂടെ ചോദിക്കാനുള്ളത്. 28 പേർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി പോയതാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അപ്പോൾ കേരളത്തിൽ നല്ല രീതിയിൽ വേരോട്ടം നടത്തുന്നുണ്ട് എന്നത് ആർക്കും മനസ്സലാക്കാവുന്നതേയുള്ളൂ.

അതേസമയം, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ഉയര്‍ത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഒന്നടങ്കം ഏറ്റെടുത്ത് സിറോ മലബാര്‍ സഭ. മാര്‍ കല്ലറങ്ങാട്ടിനെതിരായ നീക്കങ്ങള്‍ക്കെതിരെ സഭ ഒറ്റക്കെട്ടായി നിലകൊളളുമെന്ന് സിറോ മലബാര്‍ സഭ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബിഷപ്പിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്ന് തിരിച്ചറിയുന്നു. യാഥാര്‍ത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി സഭ പിതാവിനോടൊപ്പം നിലകൊള്ളുമെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കിയിട്ടുണ്ട്.

ഒപ്പം തന്നെ പിന്തുണ നൽകി സുരേഷ് ​ഗോപി എംപിയും രം​ഗത്ത് എത്തിയിട്ടുണ്ട്. നമുക്ക് അറിയാവുന്നതാണ് നേരത്തേ അനുകൂല നിലപാടുമായി അദ്ദേഹം പാലായിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്... നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞത് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണെന്ന് സുരേഷ്‌ഗോപി എംപി. പാലാ ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ശരിയായല്ല മനസ്സിലാക്കിയത്. അദ്ദേഹം ഒരുസമുദായത്തിനെതിരേയും പറഞ്ഞിട്ടില്ല. ഒരു സമുദായത്തിനും അലോസരം ഉണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സമുദായത്തിലെ നല്ലവരായ ആളുകള്‍ക്ക് വിഷമങ്ങളൊന്നുമില്ല.

കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ സഭാധ്യക്ഷന്മാരുടെ യോഗം അടുത്തുതന്നെ വിളിച്ചു ചേര്‍ത്തും. സഭാധ്യക്ഷന്മാര്‍ക്ക് അവര്‍ക്ക് ഇപ്പോഴുള്ള ആകുലതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കാന്‍ നേരത്തെ തീരുമാനിച്ചതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് വേഗത്തിലാക്കുമെന്നും എന്നുമാണ് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (52 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (58 minutes ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends