യുവതിയുടെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞ സുഹൃത്തുക്കള്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു
ഒപ്പം താമസിച്ചിരുന്ന യുവതിയുടെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍. അറസ്റ്റിലായത് വിദേശത്തുള്ള യുവാവും സുഹൃത്തുക്കളും ഉള്‍പെടെ നാലുപേര്‍ ആണ്. യുവതിയുടെ പരാതിയില്‍ മതിലകം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടില്‍ ശ്രീകുമാര്‍ (28), മലയാറ്റില്‍ വീട്ടില്‍ മജീഷ് (38), പോഴങ്കാവ് സ്വദേശി എരുമത്തുരുത്തി വീട്ടില്‍ രാംജി (46), പനങ്ങാട് സ്വദേശി തേലപറമ്ബില് രാജന് (46) എന്നിവരെയാണ് മതിലകം സിഐ ടികെ ഷൈജുവും സംഘവുമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതേ തുടര്‍ന്ന് യുവതി മതിലകം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ യുവതിയോടൊപ്പം താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
യുവതിയുടെ വിവാഹം നടക്കാന്‍ പോകുന്നതറിഞ്ഞ് വിദേശത്തുള്ള ഇയാള്‍ ദൃശ്യങ്ങള്‍ വാട്സ് ആപ് ഗ്രൂപിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha