27ലെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലാവും... സംസ്ഥാനത്ത് ബന്ദ് പാടില്ലെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം

സംസ്ഥാനത്ത് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സെപ്റ്റംബര്‍ 27ലെ ഭാരത് ബന്ദ് ഹര്‍ത്താലാകും. ഹര്‍ത്താലാചരിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ബന്ദ് പാടില്ലെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹര്‍ത്താലാചരിക്കണമെന്ന് ആമുഖമായി സംസാരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഹര്‍ത്താലിന്റെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. വിവിധ ഘടകകക്ഷി നേതാക്കള്‍ പിന്തുണച്ചു. ഉപസംഹരിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു. ബി.എം.എസ് ഒഴികെ ട്രേഡ് യൂനിയനുകളെല്ലാം പിന്തുണ പ്രഖ്യാപിച്ച ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനിച്ചിരുന്നു. എല്‍.ഡി.എഫിന് പിന്നാലെ യു.ഡി.എഫ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനം നിശ്ചലമാകും. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകളുടെ പിന്തുണയുണ്ട്.
https://www.facebook.com/Malayalivartha






















