വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരി പാമ്ബുകടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരി പാമ്ബുകടിയേറ്റ് മരിച്ചു. കാട്ടാക്കടയിലാണ് സംഭവം. നെല്ലിക്കാട് സ്വദേശി അന്നയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് എസ്എടി ആശുപത്രിയിലെത്തിച്ച ശേഷമാണ് പാമ്ബുകടി സ്ഥിരീകരിച്ചത്. പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റിവും സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.
https://www.facebook.com/Malayalivartha






















