ആൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ട്യൂഷൻ അധ്യാപകൻ; പൊല്ലാപ്പായപ്പോൾ മുങ്ങൽ... തപ്പിയെടുത്ത് പോലീസ്

ട്യൂഷൻ എടുക്കാനെന്ന വ്യാജേന ആൺകുട്ടികളെ വിളിച്ച് വരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപകൻ പിടിയിൽ.
ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59) ആണ് പിടിയിലായത്.
വിദ്യാർത്ഥികളെ ട്യൂഷൻ എടുക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് കാണിച്ച് അധ്യാപകനെതിരെ പരാതി ലഭിക്കുകയായിരുന്നു.
കേസെടുത്ത് അന്വേഷണം നടത്തുന്നതിന് ഇടയിൽ അധ്യാപകൻ മുങ്ങുകയും ചെയ്തു.
തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഒളിവിൽ പോയ ഇയാൾ നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം നടന്നത്.
ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.
നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം ബൈജു, എസ്.ഐ. അനീഷ് കെ.ദാസ്, എ.എസ്.എ മാരായ ബിജേഷ്, ബാലചന്ദ്രന്‍, അഭിലാഷ്, എസ്.സി.പി ഒമാരായ റോണി, ജിസ്‌മോന്‍, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















