കരുതലോടെ..... സംസ്ഥാനത്ത് 4.17 ലക്ഷം പ്ലസ് വണ്‍ കുട്ടികള്‍ ഇന്ന് പരീക്ഷാഹാളിലേക്ക്.... കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാണ് പരീക്ഷ... സംസ്ഥാന സര്‍ക്കാരിനാണ് കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തമെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ വരുത്താതിരിക്കാനുള്ള ശ്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍

കരുതലോടെ..... സംസ്ഥാനത്ത് 4.17 ലക്ഷം പ്ലസ് വണ്‍ കുട്ടികള്‍ ഇന്ന് പരീക്ഷാഹാളിലേക്ക്.... കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാണ് പരീക്ഷ... സംസ്ഥാന സര്‍ക്കാരിനാണ് കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തമെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ വരുത്താതിരിക്കാനുള്ള ശ്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ മാസം സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ ഇപ്പോള്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു.
കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കു രാവിലെ 9.40 മുതല്‍ 12.30 വരെയും പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 9.40 മുതല്‍ 12.00 വരെയുമാണ് പരീക്ഷ നടക്കുക.
കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെയാണ് ഇത്. ബയോളജി പരീക്ഷ 9.40 മുതല്‍ 12.05 വരെ നടക്കും. മ്യൂസിക് പരീക്ഷ 9.40 മുതല്‍ 11.30 വരെയാണ്. സെപ്റ്റംബര്‍ 24ന് തുടങ്ങി ഒക്ടോബര്‍ 18വരെയാണ് പ്ലസ് വണ്‍ പരീക്ഷകള്‍.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 24ന് തുടങ്ങി ഒക്ടോബര്‍ 13ന് അവസാനിക്കും. ഓരോ പരീക്ഷയ്ക്കും ഇടയില്‍ അഞ്ചു ദിവസം ഇടവേളയുണ്ടാവും.അടുത്ത മാസം 18 നി പരീക്ഷ അവസാനിക്കും.
"
https://www.facebook.com/Malayalivartha






















