തിരുവനന്തപുരത്ത് അന്തിയൂര്‍ക്കോണത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരിയെ പാമ്പു കടിച്ചു.... കാല്‍ ചുവരില്‍ തട്ടി മുറിഞ്ഞുവെന്ന് മോള്‍ പറഞ്ഞെങ്കിലും താമസിയാതെ മയങ്ങി വീണു, ഉടന്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരത്ത് അന്തിയൂര്‍ക്കോണത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരിയെ പാമ്പു കടിച്ചു.... കാല്‍ ചുവരില്‍ തട്ടി മുറിഞ്ഞുവെന്ന് മോള്‍ പറഞ്ഞെങ്കിലും താമസിയാതെ മയങ്ങി വീണു, ഉടന്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങി.
അന്തിയൂര്‍ക്കോണം കൊല്ലോട് മുണ്ടൂര്‍കോണത്ത് വടക്കുംകര വീട്ടില്‍ ക്ഷീരകര്‍ഷകനായ ആര്‍.രതീഷ് - എം.രമ്യ ദമ്പതികളുടെ മകള്‍ അന്നമോളാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം നടന്നത് .
കാല്‍ ചുവരില്‍ തട്ടി മുറിഞ്ഞുവെന്ന് അന്നമോള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മയങ്ങിവീണു. ഛര്‍ദ്ദിക്കുകയും നുരയും പതയും വരികയും ചെയ്തതോടെ കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ നെയ്യാര്‍ മെഡിസിറ്റിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയ ശേഷം എസ്.എ.ടി.ആശുപത്രിയിലെത്തിക്കുകയായിരുന്നു.അവിടെ വിശദമായ പരിശോധനയിലാണ് വിഷാംശം കണ്ടെത്തി.
ഇടതു പാദത്തില്‍ പാമ്പിന്റെ കടിയേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 10 മണിയോടെ മരിച്ചു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ മൃതദേഹം വീടിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സംസ്‌കരിച്ചു. സ്‌കൂള്‍ തുറക്കുമ്പോള്‍ എല്‍കെജിയില്‍ ചേര്‍ക്കാനിക്കവേയാണ് ഈ സംഭവം.
"
https://www.facebook.com/Malayalivartha






















