സ്‌കൂള്‍ തുറക്കുമ്പോള്‍.... സ്‌കൂളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ്..... എല്ലാ ക്ലാസ്സുകളും ഉച്ചവരെ മാത്രം നടത്താന്‍ തീരുമാനം, ഉച്ചഭക്ഷണം സ്‌കൂളില്‍ നല്‍കില്ല, മാര്‍ഗരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി

എല്ലാ ക്ലാസ്സുകളും ഉച്ചവരെ മാത്രം നടത്താനാണ് ഇപ്പോഴുള്ള തീരുമാനമെന്നും സൂചനയുണ്ട്. ഉച്ചഭക്ഷണം സ്‌കൂളില്‍ നല്‍കില്ല. ഉച്ചക്കുശേഷം ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താനാണു നീക്കം. ആഴ്ചയില്‍ ആറുദിവസങ്ങളിലായി ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് ആലോചന.
വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കും. കുട്ടികള്‍ക്കു വേണ്ടി പ്രത്യേക മാസ്‌കുകള്‍ തയാറാക്കി സ്‌കൂളുകളില്‍ സൂക്ഷിക്കണം.
നവംബര്‍ 15 മുതല്‍ എല്ലാക്ല ാസ്സുകളും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ദിവസങ്ങള്‍ക്കു മുന്‍പേ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും സ്‌കൂളുകള്‍ക്കു നല്‍കും.
മാര്‍ഗരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മറ്റു വകുപ്പുകള്‍, രാഷ്ട്രീയകക്ഷികള്‍, അധ്യാപക, യുവജനസംഘടനകള്‍ എന്നിവയുമായും കൂടിയാലോചന നടത്തും.
രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ആശങ്കയ്ക്കിടയാക്കാതെ, പഴുതുകളടച്ചുള്ള മാര്‍ഗരേഖയാകും തയ്യാറാക്കുക.
https://www.facebook.com/Malayalivartha






















