കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമാകും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമാകും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. വടക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഒഡിഷ തീരത്തേക്ക് സഞ്ചരിച്ചേക്കും.
ഞായറാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 7 ജില്ലകളിലും യെല്ലോ അലേര്‍ട്ടുമുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















