ഓണബമ്പര്‍ കൈവിട്ടപ്പോള്‍ സ്ത്രീശക്തി ലക്ഷപ്രഭുവാക്കി.....

ഓണബമ്പര്‍ കൈവിട്ടപ്പോള്‍ സ്ത്രീശക്തി ലക്ഷപ്രഭുവാക്കി..... 12 കോടിയുടെ ഓണബമ്പറിന്റെ ഒരു ലോട്ടറി ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ചിരിക്കെ മൂന്നക്കത്തിന് 3000 രൂപയുടെ സമ്മാനം ഷനില്‍ എന്ന യുവാവിന് നഷ്ടപ്പെട്ടു.
ചിറ്റാറ്റുകര പൂയപ്പിള്ളി മാട്ടുമ്മല്‍ എം. എസ്. ഷനില്‍ ആ വിഷമത്തിലിരിക്കെ സ്ത്രീശക്തിയുടെ ഒരു ലോട്ടറി ടിക്കറ്റ് പിറ്റേന്ന് എടുത്തു. നറുക്കെടുത്തപ്പോള്‍ കൈവിട്ട ഭാഗ്യം തിരിച്ചെത്തി. അടിച്ചത് ഒന്നാം സമ്മാനം 75 ലക്ഷം രൂപ.
കേരള ഭാഗ്യക്കുറിയുടെ ചൊവ്വാഴ്ചത്തെ സ്ത്രീശക്തി നറുക്കെടുപ്പിലാണ് ഷനിലിന് ഒന്നാം സമ്മാനം ലഭിച്ചത് . കണ്ണൂര്‍ അഴീക്കലില്‍ വലകെട്ട് ജോലിക്കാരനായ യുവാവ് ഒരു മാസം കൂടുമ്പോഴാണ് വീട്ടില്‍ എത്തുക.
പണിസ്ഥലത്തിനു സമീപത്തെ കംഫര്‍ട്ട് സ്റ്റേഷനില്‍ പണം വാങ്ങാനിരിക്കുന്നവരില്‍ നിന്നു വാങ്ങിയ രണ്ട് ടിക്കറ്റിലൊന്നിനാണ് സമ്മാനമടിച്ചത്. നാട്ടിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha






















