കൊടകര ബിജെപി കുഴല്‍പ്പണ കവര്‍ച്ചക്കേസ്... പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

കൊടകര ബിജെപി കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കവര്‍ച്ച ചെയ്യപ്പെട്ട പണം ഇനിയും കണ്ടെത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇറക്കിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണമാണ് കൊടകരയില്‍ കവര്‍ന്നത്.
എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ ജാമ്യത്തിലുമിറങ്ങി.കവര്‍ന്ന പണത്തില്‍ രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ട് .
ഇതേത്തുടര്‍ന്നാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുവാദം തേടി അന്വേഷണസംഘം വ്യാഴാഴ്ച കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസായതിനാലാണ് കോടതിയെ സമീപിക്കുന്നത്.
" f
https://www.facebook.com/Malayalivartha






















