Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ജനാർദ്ദനനും ശ്രീധരനും തുടങ്ങി ജനകീയാസൂത്രണത്തിനു ചുക്കാൻ പിടിച്ചവരെല്ലാവരും മലപ്പുറത്തെ രാഷ്ട്രീയ കക്ഷികളുടെ മുഴുവൻ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ഇത്ര സുഗമമായി നടന്നത് ; ജനകീയാസൂത്രണ ചരിത്രത്തിന്റെ ഓർമ്മയുമായി തോമസ് ഐസക്ക്

24 SEPTEMBER 2021 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ജനകീയ ആസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു സംഭവം തന്നെയാണ്. 

ജനാർദ്ദനനും ശ്രീധരനും തുടങ്ങി ജനകീയാസൂത്രണത്തിനു ചുക്കാൻ പിടിച്ചവരെല്ലാവരും മലപ്പുറത്തെ രാഷ്ട്രീയ കക്ഷികളുടെ മുഴുവൻ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ഇത്ര സുഗമമായി നടന്നത് എന്ന കാര്യം അദ്ദേഹം ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

ഗ്രാമസഭകൾ കഴിഞ്ഞു. നാട്ടിലെ രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രവർത്തകരും ചെറുപ്പക്കാരുമെല്ലാം വിവരശേഖരണത്തിലും വികസനരേഖയുടെ എഴുത്തുപണിയിലും വ്യാപൃതരാണ്. വിപുലമായ വികസനസെമിനാറുകൾക്കു നാട് തയ്യാറെടുക്കുകയാണ്. ആദ്യ സെമിനാർ വളളിക്കുന്നിൽ ഗംഭീരമായി നടന്നു. ഇ.എം. ശ്രീധരൻ മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്നു.

കുറെ ദിവസം കഴിഞ്ഞ് ഒരു പുലർച്ചെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയിരുന്ന കെ.കെ. ജനാർദ്ദനന് ഒരു ഫോൺ. അങ്ങേത്തലയ്ക്കൽ ഇ.എം. ശ്രീധരനാണ്. എല്ലായിടത്തും സെമിനാർ നടക്കുന്നു. ഏലംകുളം പഞ്ചായത്തിൽ ഒന്നും നടക്കുന്നതായി അറിയുന്നില്ല. അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു.

പിന്നെ പലരേയും വിളിച്ചു പെരിന്തൽമണ്ണയിൽ പ്രത്യേക യോഗം ചേർന്നു. ഇഎംഎസ്സിന്റെ ജന്മനാട്ടിൽ പ്രവർത്തകർ കാര്യങ്ങൾ ഏറ്റെടുത്തു. വികസനരേഖയുണ്ടായി. സെമിനാർ ഗംഭീരമായി. ഞങ്ങൾ പ്ലാനിംഗ് ബോർഡ് മെമ്പർമാർ പ്രത്യേകിച്ച് അനിയൻ, ഇക്ബാൽ, തോമസ് ഐസക് എന്നിവർക്കു വളരെ അനൗപചാരികമായ ബന്ധമാണ് ഏതാണ്ട് എല്ലാ ജനകീയാസൂത്രണ പ്രവർത്തകരോടും ഉണ്ടായിരുന്നത്.

ജനാർദ്ദനൻ ആണെങ്കിൽ അനിയനുമായി സ്വാശ്രയജാഥക്കാലം മുതലുള്ള സൗഹൃദമാണ്. ഈ അനൗപചാരികത പലപ്പോഴും ഉദ്യോഗസ്ഥരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. ജനാർദ്ദനൻ ഓർക്കുന്ന ഒരു സന്ദർഭം ഇതാ: മലപ്പുറത്ത് ഒരു സുപ്രധാന അവലോകനയോഗം. അനിയൻ രാവിലെ നേരത്തെ എത്തി.

പ്ലാനിംഗ് ഓഫീസിൽ ജനാർദ്ദനനും സ. വിശ്വംഭരനും ഹാജർ (എൻജിഒ യൂണിയൻ നേതാവായിരുന്ന വിശ്വംഭരൻ പെരിന്തൽമണ്ണയിലെ പ്രധാന റിസോഴ്സ് പേഴ്സൺ). ആലോചനകൾ മുറികിയപ്പോൾ ഒരു ചായകുടിക്കാമെന്നായി. പുറത്തേക്ക് നടന്നു. വഴിയരികിൽ സിവിൽസ്റ്റേഷൻ കാന്റീൻ. ഇവിടെത്തന്നെ മതിയെന്ന് അനിയൻ. കാന്റീനിൽ ആളുകൾ വന്ന് തുടങ്ങിയിട്ടില്ല. ഒഴിഞ്ഞ മൂലയിൽ ചായയും ചർച്ചയുമായി അവർ ഇരുന്നു.

ഒമ്പതരയോടെ പ്ലാനിംഗ് ഓഫീസിൽ എത്തുമ്പോൾ ഉദ്യോഗസ്ഥ സുഹൃത്തുക്കളെല്ലാം വിവർണ്ണ മുഖത്തോടെ നിൽക്കുന്നു. സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർക്ക് കാന്റീനിൽ ഇരുത്തി കട്ടൻചായ കൊടുത്തത് മാപ്പർഹിക്കാത്ത കുറ്റമായാണ് അവർ കണ്ടത്. ഉടൻ തന്നെ ഫ്ലാസ്ക്കിൽ‍ ചായയെത്തി. അവർ ക്ഷമാപണം നടത്തി.

ഈ പുകിലെല്ലാം കണ്ട് അനിയൻ പറഞ്ഞു. പ്ലാനിംഗ് ബോർഡ് മെമ്പർ ആയാൽ ഒരു കാലിച്ചായപോലും കുടിക്കാൻ കഴിയില്ലെന്നോ? പിന്നെ പലപ്പോഴും ജനാർദ്ദനനെ കളിയാക്കി കൊണ്ട് പരിചയപ്പെടുത്താറുണ്ടായിരുന്നു- പ്ലാനിംഗ് ബോർഡ് മെമ്പർക്ക് കാന്റീനിൽ കൊണ്ടുപോയി കട്ടൻചായ കൊടുത്ത വിദ്വാനാണിവൻ.

കോർഡിനേറ്റർമാരിൽ ഏറ്റവും സങ്കീർണ്ണമായ ചുമതലയായിരുന്നു ജനാർദ്ദനന്റേത്. ലീഗിനു പൂർണ്ണ ആധിപത്യമുള്ള ജില്ല. ജനാർദ്ദനനാണെങ്കിൽ അറിയപ്പെടുന്ന സിപിഐ പ്രവർത്തകൻ. മഞ്ചേരിയിലെ സി.പി.ഐ നേതാവ് പ്രൊഫ. ശ്രീധരൻ മാസ്റ്ററുടെ ആകർഷണവലയത്തിൽപ്പെട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലേക്ക് എത്തി.

പരിഷത്തുമായി ആദ്യമായി ബന്ധിപ്പിച്ചതും മാഷു തന്നെ. 1981-ൽ എഐഎസ്എഫ് ജില്ലാ സെക്രട്ടറിയായി. തുടർന്ന് കുറച്ചു കാലം പ്രാദേശിക രാഷ്ട്രീയ പ്രവർത്തനം. ഇതിനോടൊപ്പം പരിഷത്ത് പ്രവർത്തനവും സജീവമായിരുന്നു. 1983 ൽ എളയൂർ യൂണിറ്റ് പ്രവർത്തകനായിട്ടായിരുന്നു തുടക്കം.

എം.കോം പാസ്സായി, 1984 ൽ മലപ്പുറത്തു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോലി ചെയ്യുമ്പോൾ തുടർ പഠനം ലക്ഷ്യമിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേയ്ക്കു സ്ഥലം മാറ്റം വാങ്ങി. പഠനത്തിനു പകരം പരിഷത്തിൽ ആണ്ടു മുങ്ങി.

1987-ൽ മലപ്പുറം ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ഉടൻ 1989-ൽ എറണാകുളം സാക്ഷരതയിലേക്ക്. ഇകെഎൻ, ജഗജീവൻ എന്നിവരോടൊപ്പം എറണാകുളത്ത് താമസം. എറണാകുളം സാക്ഷരതയ്ക്ക് നേതൃത്വം നല്കിയ സി.ജി ശാന്തകുമാർ പ്രശ്നപ്രദേശമായ മട്ടാഞ്ചേരി - ഫോർട്ട് കൊച്ചിയിലേക്കാണ് നിയോഗിച്ചത്.

തുടർന്ന് 1990-ൽ കേരള സാക്ഷരതയിൽ മലപ്പുറത്ത് സംഘാടന ചുമതല. മലപ്പുറം ജില്ലക്കായിരുന്നു ഒന്നാംസ്ഥാനം. പ്രഖ്യാപനം നടത്തിയ ചേലക്കോടൻ ആയിഷ സ്വന്തം പഞ്ചായത്തായ കാവന്നൂരിൽ നിന്നു തന്നെ.പദ്ധതി രൂപീകരണത്തിന്റെ അവസാനഘട്ടത്തിൽ ജില്ലാ രാഷ്ട്രീയ നേതൃത്വവുമായി സംസാരിച്ചു വ്യക്തതവരുത്തണമെന്ന് ധാരണയുണ്ടായിരുന്നു.

സാങ്കേതിക കാര്യങ്ങളിൽ സംശയങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തണം. മലപ്പുറത്ത് മുസ്ലിംലീഗ് സജീവമായി ജനകീയാസൂത്രണ പ്രവർത്തനത്തിലുണ്ട്. നേതൃത്വത്തിലുള്ള ഒട്ടേറെ ലീഗ് പ്രവർത്തകർ ജനകീയാസൂത്രണത്തിലെ സജീവ റിസോഴ്‌സ് പേഴ്‌സൺമാരുമായിരുന്നു.

തിരുവനന്തപുരത്തു കോർഡിനേറ്റർമാരുടെ യോഗം ഈ ചർച്ചകൾ അവലോകനം ചെയ്യാൻ വിളിച്ചുചേർത്തു. ആദ്യം റിപ്പോർട്ടു ചെയ്ത ജില്ലകളിലെല്ലാം എൽഡിഎഫായിരുന്നു ഭരണത്തിൽ. ജനാർദ്ദനന്റെ ഊഴം വന്നു. ''മലപ്പുറം ജില്ലയിൽ പാർട്ടി ഭാരവാഹികളുമായി ബന്ധപ്പെട്ടു, വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തു. ആവശ്യമായ പ്രവർത്തന പരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്, നിർദേശങ്ങൾ താഴേക്ക് നൽകിയിട്ടുണ്ട്''. ആർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല.

പക്ഷേ, അനിയൻ കുസൃതിയോടെ ചോദിച്ചു- ''ഏത് പാർട്ടി?'' മുസ്ലിം ലീഗ് എന്ന ജനാർദ്ദനന്റെ മറുപടിയോടെ ഹാളിൽ കൂട്ടച്ചിരിയായി. ജനാർദ്ദനനും ശ്രീധരനും തുടങ്ങി ജനകീയാസൂത്രണത്തിനു ചുക്കാൻ പിടിച്ചവരെല്ലാവരും മലപ്പുറത്തെ രാഷ്ട്രീയ കക്ഷികളുടെ മുഴുവൻ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ഇത്ര സുഗമമായി നടന്നത്.

ജനകീയാസൂത്രണത്തിനുശേഷം ജനാർദ്ദനൻ പൂർണ്ണമായി പരിഷത്ത് പ്രവർത്തനങ്ങളിലേയ്ക്കു നീങ്ങി. ജനറൽ സെക്രട്ടറിയായി. ഇപ്പോൾ ഐആർറ്റിസി രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിഞ്ഞിട്ടേയുള്ളൂ.

#ജനകീയാസൂത്രണജനകീയചരിത്രം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends