കൊല്ലം കൊട്ടിയത്ത് ഉമയനല്ലൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം

കൊല്ലം കൊട്ടിയത്ത് ഉമയനല്ലൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്.
കാറ് യാത്രക്കാരായ കണ്ണൂര്‍ സ്വദേശി നൗശാദ്, വിഴിഞ്ഞം സ്വദേശി അജ്മല്‍ എന്നിവരാണ് മരിച്ചത്. ആംബുലന്‍സുമായി കൂട്ടി ഇടിച്ച ശേഷം കാര്‍ മറിയുകയായിരുന്നു.
കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവര്‍ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
അതേസമയം ചേര്‍ത്തല- അരൂര്‍ ദേശിയ പാതയില്‍ ടാങ്കര്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യമുണ്ടായി.അരൂര്‍ ചന്തിരൂര്‍ കയ്യ ത്തറയില്‍ ശശീന്ദ്രന്‍ (71) ആണ് അപകടത്തില്‍ മരിച്ചത്.
ചന്തിരൂര്‍ കുമര്‍ത്ത് പടി അമ്പലത്തിന് അടുത്തുള്ള യു ടേണിലാണ് അപകടം നടന്നത്്. കൊല്ലത്തേക്ക് പോയ ടാങ്കര്‍ ലോറി മുന്നില്‍ പോയ ടിപ്പറില്‍ ഇടിക്കാതിരിക്കുവാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍.
ടിപ്പറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ടാങ്കര്‍ പാതയോരത്ത് ലോട്ടറി ടിക്കറ്റുമായി നിന്ന ശശീന്ദ്രനെ ഇടിച്ചതിന് ശേഷം റോഡ് അരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ടൂ വീലറുകളില്‍ കയറി.പിന്നാലെ വന്ന രണ്ട് മിനിലോറികളും അപകടത്തില്‍പ്പെട്ടു. ടാങ്കറിന്റെ മുന്‍ ചക്രത്തിന് അടിയില്‍പെട്ട് ഗുരുതര പരിക്കേറ്റ ശശീന്ദ്രനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha






















