മലബാർ കലാപത്തിലെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത 100 വർഷങ്ങൾക്കിപ്പുറം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്;മലബാർ കലാപം എന്നത് ഹിന്ദുക്കൾക്ക് എതിരെ മാത്രമായിരുന്നില്ല എന്ന് അറിയുമ്പോഴാണ് ഇതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാവുക; ക്രിസ്ത്യാനികളും ഹിന്ദുക്കളെ സഹായിക്കാൻ ശ്രമിച്ച നാമമാത്രമായ മുസ്ലിം സഹോദരങ്ങളും ജിഹാദികളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് സന്ദീപ് വചസ്പതി

ക്രിസ്ത്യാനികളും ഹിന്ദുക്കളെ സഹായിക്കാൻ ശ്രമിച്ച നാമമാത്രമായ മുസ്ലിം സഹോദരങ്ങളും ജിഹാദികളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ട്. മലബാർ കലാപത്തിലെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത 100 വർഷങ്ങൾക്കിപ്പുറം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് വരുന്നുവെന്ന് പറയുകയാണ് സന്ദീപ് വചസ്പതി. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മലബാർ കലാപത്തിലെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത 100 വർഷങ്ങൾക്കിപ്പുറം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്. മലബാർ കലാപം എന്നത് ഹിന്ദുക്കൾക്ക് എതിരെ മാത്രമായിരുന്നില്ല എന്ന് അറിയുമ്പോഴാണ് ഇതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാവുക.
ക്രിസ്ത്യാനികളും ഹിന്ദുക്കളെ സഹായിക്കാൻ ശ്രമിച്ച നാമമാത്രമായ മുസ്ലിം സഹോദരങ്ങളും ജിഹാദികളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ട്. ഒരിക്കൽ പറ്റിയ അബദ്ധം ആവർത്തിക്കാതിരിക്കാൻ ചരിത്രത്തിന്റെ പുനർ വായന അനിവാര്യമാണ്.
100 വർഷങ്ങൾക്കിപ്പുറവും സമാന സാഹചര്യം മാനവരാശിക്ക് ഭീഷണി ഉയർത്തുന്ന അന്തരീക്ഷത്തിൽ പ്രത്യേകിച്ചും. ദേശീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും സാഹിത്യകാരന്മാരും ചലച്ചിത്ര താരങ്ങളും ഒക്കെ അണിചേരുന്ന ഈ ഓർമ്മകളുടെ വീണ്ടെടുപ്പിൽ അണിചേരേണ്ടത് ഓരോ മനുഷ്യ സ്നേഹിയുടെയും ചുമതലയാണ്.
മലബാർ കലാപത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഒരേടാണ് തുവ്വൂർ കിണറ്റിൽ പിടഞ്ഞു വീണ് മരിച്ച ആയിരങ്ങൾ. തുവ്വൂർ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 24 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് അനുസ്മരണ സമ്മേളനം നടക്കുന്നു.
യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി. പി. ശങ്കരൻ കുട്ടി നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാദ്ധ്യക്ഷൻ വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. തുവ്വൂർ രക്തസാക്ഷികളുടെ പിൻതലമുറക്കാരും പരിപാടിയിൽ പങ്കെടുക്കും.
പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ഈ ഫേസ്ബുക്ക് പേജുകളിൽ ഉണ്ടാവും. പങ്കെടുക്കുക, പോരാട്ടത്തിൽ അണിചേരുക. വിശ്വ സംവാദ കേന്ദ്രം കേരളയുടെ പേജ് : https://www.facebook.com/vskkerala/
ജന്മഭൂമിയുടെ പേജ് : https://www.facebook.com/janmabhumionline/
ജനം ടിവിയുടെ പേജ് : https://www.facebook.com/janamtv/
കേസരിയുടെ പേജ് : https://www.facebook.com/KesariWeekly/
തത്വമയി ടിവിയുടെ പേജ് : https://www.facebook.com/TatwamayiTV/
https://www.facebook.com/Malayalivartha

























