കണ്ണില്ലാത്ത ക്രൂരത..... മാസങ്ങള്‍ പ്രായമുളള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു...

കണ്ണില്ലാത്ത ക്രൂരത..... മാസങ്ങള്‍ പ്രായമുളള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു... വെട്ടേറ്റ് കുഞ്ഞ് മരിച്ചു. ഏഴ് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ഏഴ് മാസം പ്രായമായ ധ്യാന്‍ ദേവ് ആണ് ദാരുണമായി മരിച്ചത്. ഭാര്യയെയും കുട്ടിയെയും വെട്ടിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു കണ്ണൂര്‍ കുടിയാന്‍മലയില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്.
ഏരുവേശി മുയിപ്രയിലെ സതീശന്‍ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷമാണ് സതീശന്‍ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. വീടും ഇയാള്‍ പൂട്ടിയിരുന്നു.
അഞ്ജുവിന്റെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അഞ്ജു ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒന്നരവര്‍ഷം മുമ്പാണ് യുവാവ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
https://www.facebook.com/Malayalivartha

























