Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇഴഞ്ഞു നീങ്ങുന്ന ട്രെയിനുകളുള്ള സംസ്ഥാനം പുരോഗമിച്ചെന്നു പറയാനാകില്ല; എന്‍.എസ്. മാധവന്‍

24 SEPTEMBER 2021 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

ഇരുപത്തിയൊന്നാംനൂറ്റാണ്ടില്‍ ശരാശരി 40 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഇഴഞ്ഞു നീങ്ങുന്ന ഒരു സംസ്ഥാനം പുരോഗമിച്ചെന്നു പറയാന്‍ പ്രയാസമാണെന്ന് എഴുത്തുകാരനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എന്‍.എസ്. മാധവന്‍. മലയാള മനോരമ പത്രത്തിലെ തത്സമയം എന്ന തന്റെ പ്രതിവാര കോളത്തിലാണ് മാധവന്റെ നിരീക്ഷണം. നമ്മുടെ യാത്രയ്ക്കും വേഗം കൂടട്ടെ എന്ന തലക്കെട്ടില്‍ കേരളാ റെയില്‍ ഡലവപ്‌മെന്റ് കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചാണ് അദ്ദേഹം പ്രതിപാദിക്കുന്നത്.

ഒരു പരിസ്ഥിതി വിദഗ്ധന്‍ പറഞ്ഞത് കാസര്‍കോട്ടുകാര്‍ ട്രെയിനില്‍ രാത്രിസഞ്ചാരം ശീലമാക്കണമെന്നാണ്! യാത്രാസമയം കുറയ്ക്കുക എന്നതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. അത്തരം പദ്ധതികളെ വസ്തുനിഷ്ഠമായി സമീപിക്കണംമെന്നും മാധവന്‍ അഭിപ്രായപ്പെടുന്നു.

കാണ്‍പുരില്‍നിന്നു ന്യൂഡല്‍ഹിയിലേക്ക് ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെടുക്കുന്ന സമയം 5 മണിക്കൂര്‍ 27 മിനിറ്റാണ്; ദൂരം ഏതാണ്ട് 430 കിലോമീറ്റര്‍. അതിനെക്കാള്‍ കുറച്ചുമാത്രം ദൂരം കൂടുതലുള്ള തിരുവനന്തപുരം- കാസര്‍കോട് റൂട്ട് ഓടിയെത്താന്‍ ഏറ്റവും വേഗത്തിലുള്ള ട്രെയിനെടുക്കുന്ന സമയം 10 മണിക്കൂറിലേറെ. ദൂരം 574 കിലോമീറ്റര്‍. ആദ്യത്തെ ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 79 കിലോമീറ്റര്‍. തിരുവനന്തപുരത്തുനിന്നുള്ളതിന്റെ വേഗം 57 കിലോമീറ്റര്‍. കേരളത്തിലെ വണ്ടി കേരളത്തില്‍ മാത്രം ഓടുന്നതാണ്. ചരക്കുനീക്കത്തിന്റെ കാര്യത്തിലായാലും യാത്രക്കാരുടെ കാര്യത്തിലായാലും ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നീ മഹാനഗരങ്ങളെ യോജിപ്പിക്കുന്ന പാതയിലാണ് കാണ്‍പൂര്‍ ജംക്ഷന്‍. ഒട്ടേറെ വ്യവസായകേന്ദ്രങ്ങളിലൂടെ ആ പാത കടന്നുപോകുന്നു -കേരളത്തിന് അകത്തും പുറത്തും ഓടുന്ന തീവണ്ടികളുടെ വേഗത താരതമ്യം ചെയ്തു കൊണ്ടു മുന്‍ ബിഹാര്‍ ചീഫ് സെക്രട്ടറി കൂടിയായ എന്‍.,എസ് മാധവന്‍ എഴുതുന്നു:

തിരുവനന്തപുരം- കാസര്‍കോട് യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കുന്നതാണു കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ റെയില്‍പദ്ധതി. അതെക്കുറിച്ചു പറയുമ്പോള്‍ ആദ്യത്തെ എതിര്‍വാദം നിലവിലെ വ്യവസ്ഥ പരിഷ്‌കരിച്ചു കുറച്ചുകൂടി വേഗം കൂട്ടിക്കൂടേ എന്നതാണ്. കേരള സര്‍ക്കാര്‍, നീതി ആയോഗ്, കേന്ദ്രസര്‍ക്കാര്‍, റെയില്‍വേ ബോര്‍ഡ്, വിദേശ സര്‍ക്കാരും അവിടത്തെ ധനകാര്യസ്ഥാപനങ്ങളും തുടങ്ങി പല കൈകളിലൂടെ കടന്നുപോയിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുക. നിലവിലെ സംവിധാനം മെച്ചപ്പെടുത്തി ചെലവു കുറയ്ക്കാനാകുമോ എന്നു തന്നെയായിരിക്കും അവര്‍ ആദ്യം പരിശോധിക്കുക. ഇതു സംബന്ധിച്ചു വിദഗ്ധര്‍ പറയുന്നത് വളഞ്ഞു പുളഞ്ഞു പോകുന്ന ഇപ്പോഴത്തെ അലൈന്‍മെന്റില്‍ വേഗം കൂട്ടുക ദുഷ്‌കരമാണെന്നാണ്. ഇതും പരിശോധനാവിഷയമാകും.

 

പരിസ്ഥിതിപ്രശ്‌നങ്ങളാണു മറ്റു ചിലര്‍ ഉന്നയിക്കുന്നത്. പരിസ്ഥിതി ആഘാതത്തെക്കുറിച്ചു പഠിക്കാനും തീര്‍പ്പു കല്‍പിക്കാനും ഇന്ത്യയില്‍ നിയമം നിര്‍ദേശിച്ചിട്ടുള്ള ഒരു പ്രക്രിയയുണ്ട്. അതിലൂടെ ഈ പദ്ധതിയും കടന്നുപോകട്ടെ. അല്ലാതെ, സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി പിളര്‍ത്തും എന്നു പറഞ്ഞിട്ടു കാര്യമില്ല. ആ കൃത്യം നിലവിലെ റെയില്‍പാതയും ദേശീയപാതകളും നിര്‍വഹിച്ചിട്ടു കാലം കുറച്ചായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (12 minutes ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (1 hour ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (1 hour ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (5 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (5 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (5 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends