സുനിഷയുടെ മരണം.... ഭര്‍ത്താവിന്റെ അച്ഛന്‍ അറസ്റ്റില്‍, ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്

സുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ അച്ഛന്‍ അറസ്റ്റില്‍. വിജീഷിന്റെ അച്ഛന്‍ കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ മരണം ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനം മൂലമാണെന്നായിരുന്നു യുവതിയുടെ വീട്ടുകാരുടെ മൊഴി. വിജീഷിനെ പയ്യന്നൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഓഗസ്റ്റ് 29നാണ് വിജീഷിന്റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം വിജീഷിനേയും ഭര്‍തൃവീട്ടുകാരേയും സുനീഷ കുറ്റപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
ഇതിനെ തുടര്‍ന്ന് ഗാര്‍ഹിക പീഡനമായി മാറിയ യുവതിയുടെ ആത്മഹത്യ വിവാദമാവുകയും സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യവും ശക്തമായിരുന്നു.
"
https://www.facebook.com/Malayalivartha























