ഒന്നര വർഷം മുമ്പ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ സതീഷിനെ ചില കുടുംബ പ്രശ്നങ്ങൾ അലട്ടിയിരുന്നതായി നാട്ടുകാർ: മാനസിക രോഗത്തിന് സ്ഥിരമായി മരുന്ന് കഴിച്ചിരുന്ന സതീശൻ കൃത്യം നടത്തും മുമ്പ് അമ്മയെ വീട്ടിൽ നിന്ന് ഇറക്കി മുറി പൂട്ടി: ആദ്യം ചിരവ കൊണ്ട് ഒമ്പത് മാസം പ്രായമുള്ള മകനെ അടിച്ച ശേഷം വെട്ടി, ഭാര്യയെയും ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച സതീശൻ സ്വയം കഴുത്ത് മുറിച്ചു- കുടിയാൻമലയെ നടുക്കിയ ക്രൂരത

കുടിയാൻമലയിൽ കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്ത ഏരുവേശ് മുയിപ്രയിൽ സതീശൻ (31) മാനസിക രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ.
മാനസിക പ്രശ്നങ്ങളെ തുടർന്ന് സ്ഥിരമായി സതീശൻ മരുന്ന് കഴിച്ചിരുന്നതായി അയൽവാസികൾ വ്യക്തമാക്കുന്നു. ഏഴ് വർഷം മുമ്പായിരുന്നു സതീഷും, അഞ്ജുവും വിവാഹിതരായത്.
എന്നാൽ അടുത്തിടെയായി ചില കുടുംബ പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നതായി നാട്ടുകാർ സൂചിപ്പിച്ചു. സതീശന്റെ അമ്മയും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്.
കൃത്യം നടക്കും മുമ്പ് അമ്മയെ വീട്ടിൽ നിന്ന് ഇറക്കി മുറി പൂട്ടിയതിനു ശേഷമാണ് സതീശൻ ഭാര്യയേയും കുഞ്ഞിനേയും വെട്ടിയത്.
ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവിനെ ആദ്യം ചിരവ കൊണ്ട് അടിച്ചതിനു ശേഷമായിരുന്നു വെട്ടിയത്.
ഭാര്യയേയും ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം സതീശൻ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സതീശന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍.
https://www.facebook.com/Malayalivartha























