ചവറയിൽ നിയന്ത്രണം വിട്ട കാർ സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചു കയറി അപകടം; രണ്ട് സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം...

നിയന്ത്രണം വിട്ട കാർ സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി ആക്‌സിഡന്റ്. രണ്ടുപേർക്ക് അപകടം, ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. കടയിലെ ജീവനക്കാരി ഷീബ (40), സാധനം വാങ്ങാനെത്തിയ അഞ്ചാലുംമൂട് പെരിനാട് സ്വദേശിനി സരസ്വതിയമ്മ (65) എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
ചവറ ടൈറ്റാനിയം ജങ്ഷന് കിഴക്ക് സരിത ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചക്ക് 1.30 മണിയോടെയായിരുന്നു അപകടം. ഹരിപ്പാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ടൈറ്റാനിയം ഭാഗത്തുനിന്നും തേവലക്കരയിലേക്ക് പോകവെ സരിത ജങ്ഷനിലെ മാര്‍ജിന്‍ ഫ്രീ സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചു കയറയുകയായിരുന്നു.
https://www.facebook.com/Malayalivartha























