സമൂഹമാധ്യമത്തിലൂടെ പതിമൂന്നു കാരിയുമായി സൗഹൃദം സ്ഥാപിച്ചു; തുടർന്ന് പ്രണയം നടിച്ചു വീട്ടിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു!! പ്രതിയെ പിടികൂടി പൊലിസ്, പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയതിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്ന് സംശയം

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തിൽ വണ്ടന്മേട് സ്വദേശി പ്രമോദിനെ പൊലിസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിയായ 13 കാരിയെ വീട്ടിൽ നിന്നും കാണാതാകുന്നത് മൂന്നു ദിവസം മുൻപാണ്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രമോദ് അറസ്റ്റിലാകുന്നത്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടെന്ന കാര്യം അറിയുന്നത്. ഏകദേശം മൂന്ന് മാസം മുന്നെയാണ് ഇയാൾ പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിക്കുന്നതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
തുടർന്ന്, പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്നും വിളിച്ചിറക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ നിന്നുംകണ്ടെത്തി. രണ്ടു ദിവസം മുന്നെ രാത്രിയില്‍ ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha

























