നാലു സഹോദരിമാര്‍ ചേര്‍ന്ന് അയല്‍വാസിയായ യുവാവിനെ വളഞ്ഞിട്ടു തല്ലി; വാക്കുതര്‍ക്കം കയ്യാങ്കളിയിൽ എത്തിയതോടെ യുവാവിന്റെ തല കാപ്പിക്കമ്പ് കൊണ്ട് തല്ലിപൊട്ടിച്ചു, സഹോദരിമാരായ നാലുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു

അതിർത്തി തർക്കത്തിന്റെ പേരിൽ നാലു സഹോദരിമാര്‍ ചേര്‍ന്ന് അയല്‍വാസിയായ യുവാവിനെ വളഞ്ഞിട്ടു തല്ലി. വാക്കുതര്‍ക്കം കയ്യാങ്കളിയിൽ എത്തിയതോടെ യുവാവിന്റെ തല കാപ്പിക്കമ്പ് കൊണ്ട് തല്ലിപൊട്ടിച്ചുവെന്നാണ് പരാതി. ഇടുക്കി മറയൂരിലാണ് സംഭവം നടന്നത്. കാപ്പിക്കമ്പ് കൊണ്ട് തലയ്ക്കടിയേറ്റ മറയൂര്‍ സ്വദേശി മോഹന്‍രാജിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അംബാവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറിയിരിക്കുകയാണ്.
അതിര്‍ത്തി തര്‍ക്കത്തെ തുടർന്നാണ് നാല് യുവതികള്‍ മോഹന്‍രാജിനെ ക്രൂരമായി ആക്രമിച്ചത്. സംഭവത്തില്‍ സഹോദരിമാരായ നാലുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. മറയൂര്‍ സ്വദേശിനികളും സഹോദരിമാരുമായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെയാണ് പൊലീസ് വധശ്രമത്തിനെതിരെ കേസെടുത്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മോഹന്‍രാജിനെ യുവതികള്‍ നാലുപേരും ചേർന്ന് ആക്രമിച്ചത്. യുവതികളുടെ കുടുംബവുമായി അയല്‍പ്പക്കത്ത് താമസിക്കുന്ന വീട്ടുകാര്‍ കാലങ്ങളായി അതിര്‍ത്തി തര്‍ക്കത്തിലാണ്. അടുത്തിടെ ഇവിടെ കമ്പിവേലി കെട്ടാന്‍ ശ്രമിച്ചത് പ്രശ്നം രൂക്ഷമാക്കുകയായിരുന്നു. പിന്നാലെ കേസ് കോടതിയിലേക്ക് നീളുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന്‍ സ്ഥലം അളന്ന് പോയതിന് പിന്നാലെയാണ് വീണ്ടും പ്രശ്നം ഉരുവായത്.
ഇതിനുപിന്നാലെ അയല്‍വാസികളും യുവതികളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കയ്യാങ്കളിയിലേക്ക് എത്തിച്ചത്. കമ്മീഷനെ വാഹനത്തില്‍ കൊണ്ടുവന്നതിന്‍റെ ദേഷ്യത്തിലാണ് യുവതികള്‍ മോഹന്‍രാജിനെ ആക്രമിക്കാൻ തുനിഞ്ഞത്. പിന്നാലെ കാപ്പിക്കമ്പ് കൊണ്ടുള്ള ആക്രമണത്തില്‍ മോഹന്‍രാജിന്‍റെ തലയ്ക്ക് പരിക്കേൽക്കുകയുണ്ടായി. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha