'സേവാദര്‍ശന്‍ കുവൈറ്റി'ന്‍റെ ഇത്തവണത്തെ ''കര്‍മ്മയോഗി പുരസ്‌കാരം' പി ശ്രീകുമാറിന് എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് പുരസ്കാരം കിട്ടിയതു പോലെയാണ് തോന്നിയത്; തനിക്ക് യാതൊരു സാമ്പത്തിക നേട്ടവുമില്ലാത്ത നിരവധി കാര്യങ്ങൾക്കായി ഊണും ഉറക്കവുമില്ലാതെ പണിയെടുക്കുന്ന ശ്രീകുമാർജിയെ കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്; പുരസ്കാരം പുരസ്കൃതമായ അപൂർവ്വ അവസരത്തിൽ ശ്രീകുമാർജിക്ക് ആശംസകളറിയിച്ച് സന്ദീപ് വചസ്പതി

'സേവാദര്‍ശന്‍ കുവൈറ്റി'ന്‍റെ ഇത്തവണത്തെ ''കര്‍മ്മയോഗി പുരസ്‌കാരം' ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി ശ്രീകുമാറിന് എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് പുരസ്കാരം കിട്ടിയതു പോലെയാണ് തോന്നിയതെന്ന് സന്ദീപ് വചസ്പതി.
തനിക്ക് യാതൊരു സാമ്പത്തിക നേട്ടവുമില്ലാത്ത നിരവധി കാര്യങ്ങൾക്കായി ഊണും ഉറക്കവുമില്ലാതെ പണിയെടുക്കുന്ന ശ്രീകുമാർജിയെ കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
'സേവാദര്‍ശന്‍ കുവൈറ്റി'ന്‍റെ ഇത്തവണത്തെ ''കര്‍മ്മയോഗി പുരസ്‌കാരം' ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി ശ്രീകുമാറിന് എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് പുരസ്കാരം കിട്ടിയതു പോലെയാണ് തോന്നിയത്.
അത്രമേൽ പ്രിയപ്പെട്ടവനാണ് ശ്രീകുമാർജി. ജ്യേഷ്ഠസഹോദരൻ, സുഹൃത്ത്, ഉപദേശകൻ, സംശയ നിവാരിണി തുടങ്ങി എല്ലാമാണ് ശ്രീകുമാർജി. നിസ്വാർത്ഥ സേവനത്തിനാണ് കർമ്മയോഗി പുരസ്കാരം നൽകുക എന്ന സംഘാടകരുടെ വിശദീകരണം കേട്ടപ്പോൾ ഒട്ടും അതിശയം തോന്നിയില്ല.
ശ്രീകുമാർജിക്ക് നൽകുന്നതിലൂടെ ആ പുരസ്കാരം തന്നെ പുരസ്കൃതമായതായാണ് തോന്നിയത്. കാരണം ഇങ്ങനെയൊരു ജീവനക്കാരനെ കിട്ടാൻ ഏതൊരു സ്ഥാപനവും ഇത്തരമൊരു കാര്യകർത്താവിനെ കിട്ടാൻ ഏതൊരു പ്രസ്ഥാനവും കൊതിക്കും.
തനിക്ക് യാതൊരു സാമ്പത്തിക നേട്ടവുമില്ലാത്ത നിരവധി കാര്യങ്ങൾക്കായി ഊണും ഉറക്കവുമില്ലാതെ പണിയെടുക്കുന്ന ശ്രീകുമാർജിയെ കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. ജന്മഭൂമി മാത്രമല്ല ബാലഗോകുലം, വിചാരകേന്ദ്രം, ബിജെപി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ പേരിൽ പുറത്തിറങ്ങിയ സുവനീറുകളും സപ്ലിമെന്‍റുകളും പ്രത്യേക പതിപ്പുമൊക്കെ പുറത്തിറങ്ങിയതിന്‍റെ പിന്നിൽ ഈ മനുഷ്യന്‍റെ ഒറ്റയ്ക്കുള്ള പ്രയത്നമാണ്.
അതിനായി എത്ര മുഷിഞ്ഞ് കഷ്ടപ്പെടാനും അദ്ദേഹം തയ്യാറാണ്. മാത്രമല്ല പല ബിജെപി നേതാക്കൻമാരുടേയും പേരിൽ വരുന്ന രചനകളുടെ പിന്നിലും ഇദ്ദേഹം തന്നെ. ഇതൊക്കെ ജന്മഭൂമിയിലെ ദൈനദിനം ജോലികൾക്ക് ശേഷം നടത്തുന്നതാണ്. മാത്രവുമല്ല ഇതിനൊന്നും അധികമായി ഒരു രൂപ പോലും കിട്ടില്ലെന്ന് പറയുകയും വേണ്ടല്ലോ?
ഇതിനെല്ലാം പുറമേ ബാലഗോകുലത്തിന്‍റെ സംഘടനാ ചുമതലയും വഹിക്കുന്നു. ചിലപ്പോഴൊക്കെ സംവാദകന്‍റെ റോളിൽ ചാനലുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെയുള്ള ഒരാൾക്കല്ലാതെ മറ്റാർക്കാണ് നിസ്വാർത്ഥ മാധ്യമ പ്രവർത്തനത്തിന് അവാർഡ് നൽകുക? പുരസ്കാരം പുരസ്കൃതമായ അപൂർവ്വ അവസരത്തിൽ അഭിമാനത്തോടെ നിറഞ്ഞ സന്തോഷത്തോടെ ശ്രീകുമാർജിക്ക് ആശംസകൾ.
https://www.facebook.com/Malayalivartha
























