ആരും കാണാതെ വിഷം കഴിച്ചു ഒളിച്ചു താമസിച്ചത് രണ്ടു ദിവസം!! നെഞ്ചു വേദനയെന്നു പറഞ്ഞു ആശുപത്രിയിൽ, ഒടുവിൽ വിഷം കഴിച്ചെന്ന സത്യം അറിഞ്ഞതിങ്ങനെ... ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു

മറയൂരിൽ വിഷം കഴിച്ചശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവ് മരണപെട്ടു. തായണ്ണന്‍കുടി ഗോത്രവര്‍ഗ കോളനിയിലെ അനിയന്‍ നീലാമണി എന്നിവരുടെ മകന്‍ കുമാര്‍ (25) ആണ് മരിച്ചത്. രണ്ട് ദിവസം മുന്നേ വിഷം കഴിച്ചിരുന്നു എന്നു ഇയാൾ മരിക്കുന്നതിന് മുന്നേപറഞ്ഞിരുന്നു.
സംഭവം ഇങ്ങനെയാണ്, ഞായറാഴ്ചയാണ് കുമാര്‍ ചികിത്സ തേടി മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒറ്റയ്ക്ക് എത്തുന്നത്. നെഞ്ചുവേദനയാണെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. ഇ.സി.ജി. എടുത്തു നോക്കിയെങ്കിലും പ്രശ്‌നമൊന്നുമില്ലായിരുന്നു.
തുടര്‍ന്നാണ് രണ്ട് ദിവസം മുന്നെ, എലിവിഷം കഴിച്ച കാര്യം ഇയാൾ പറയുന്നത്. വിഷം കഴിച്ച ശേഷം ആരും കാണാതെ കൃഷിയിടത്തില്‍ തന്നെ താമസിക്കുകയായിരുന്നു എന്ന ഇദ്ദേഹം പറഞ്ഞു. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നാണ് ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് പോയത്. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൂടെ ആരും ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയധികൃതര്‍ ഉടനെ മറയൂര്‍ പഞ്ചായത്തിലും എസ്.ടി.ഓഫീസിലും ചിന്നാര്‍ വന്യജീവി സങ്കേതത്തിലോട്ടും വിവരം അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മറയൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha























