മൂന്നു വയസ്സുകാരന്റെ തലയിൽ ഗേറ്റ് പൊട്ടി വീണ് ദാരുണാന്ത്യം;ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മൂന്ന് വയസ്സുകാരന്റെ തലയിൽ ഗേറ്റ് മറിഞ്ഞു വീണ് ദാരുണാന്ത്യം. ദയനീയമായ സംഭവം മട്ടന്നൂരിൽ. പെരിഞ്ചേരി സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്‍റെ മകന്‍ ഹൈദര്‍ ആണ് മരണപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ അയല്‍ വീടിന്റെ ഗേറ്റ് പൊട്ടിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൈദര്‍ (3 ) നെ ചാല മിംമ്‌സ് ആശുപത്രിയില്‍ ഉടനെ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
തിങ്കളാഴ്‌ച്ച വൈകിട്ട് മണിക്കായിരുന്നു സംഭവത്തെ നടന്നത്. പരിക്കേറ്റ ഉടനെ ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ചാലയിലെ മിംമ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
മൂന്നു വയസുകാരന്റെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്‌ച്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. റിയ, ഫാത്തിമ, മുഹമ്മദ് ദയാന്‍ എന്നിവരാണ് മരണമടഞ്ഞ ഹൈദറിന്റെ സഹോദരങ്ങള്‍.
https://www.facebook.com/Malayalivartha


























