മല്ലപ്പളിയിൽ വീണ്ടും ആക്സിഡന്റ്!! ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു, അപകടത്തിൽ ആർക്കും പരിക്കില്ല

മല്ലപ്പളിയിൽ വീണ്ടും അപകടം. ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് മല്ലപ്പളിയിൽ അപകടം. വൈകിട്ട് വലിയപാലത്തിനു സമീപം ഓട്ടോറിക്ഷയും തടി കയറ്റി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു.
കഴിഞ്ഞ ദിവസം ഇതേ പാലത്തിനു സമീപം കാര്‍ 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം നടന്നിരുന്നു. വീതി കുറഞ്ഞ പാലത്തില്‍ സ്ഥാപിക്കേണ്ട സൂചന ബോര്‍ഡുകളുടെ അഭാവം വാഹനങ്ങള്‍ തമ്മില്‍ ഉരസുന്നതിനും അപകടത്തിനും സ്ഥിരം കാരണമാകാറുണ്ട്. പാലത്തിന്റെ ഇരുവശങ്ങളും 15 താഴ്ച ഉള്ള ഗര്‍ത്തങ്ങള്‍ ആയതിനാല്‍ ഇരു കരയിലും ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാണ്.
https://www.facebook.com/Malayalivartha


























