സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാം.... പ്രൈമറി ക്ലാസുകള്‍ ആദ്യം; സ്‌കൂളുകളിലെ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം; പ്രായഭേദമന്യേ എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗവും അകലം പാലിക്കലും തുടരണം

സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാവുന്നതാണെന്ന പഠനറിപ്പോര്‍ട്ടുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്. എന്നാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കേണ്ടതാണ്. ആദ്യം പ്രൈമറി ക്ലാസുകള്‍, പിന്നാലെ സെക്കന്‍ഡറി ക്ലാസുകള്‍ എന്ന തരത്തില്‍ ക്ലാസുകള്‍ പുനരാരംഭിക്കാമെന്നും ഐ.സി.എം.ആര്‍ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകളിലെ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം. പ്രായഭേദമന്യേ എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗവും അകലം പാലിക്കലും തുടരണം.
ജൂണില്‍ ഇന്ത്യയില്‍ നടന്ന കൊവിഡ് ദേശീയ സെറോ സര്‍വേയുടെ നാലാം റൗണ്ട് ഫലം ആറ് 17 വയസ് പ്രായമുള്ള കുട്ടികളില്‍ പകുതിയിലധികം പേരും സെറോപോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തിയതായി ഐ.സി.എം.ആര്‍. അഭിപ്രായപ്പെട്ടു. കുട്ടികളിലെ രോഗബാധ ഗുരുതരമല്ല ഒന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ വൈറസ് നേരിയ തോതില്‍ ബാധിച്ചേക്കാമെന്നാണ് ലഭ്യമായ തെളിവുകളില്‍ നിന്നു മനസിലാകുന്നത്. എന്നാല്‍, കുട്ടികളില്‍ രോഗബാധ ഗുരുതരമാകില്ല.
മരണനിരക്കും കുറവാണ്. അതിനാല്‍ കൊവിഡിന് മുന്‍പുണ്ടായിരുന്നത് പോലെ വിവേകപൂര്‍വം സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ 500 ദിവസത്തിലേറെയായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നത് 320 ദശലക്ഷം കുട്ടികളുടെ പഠനത്തെ ബാധിച്ചെന്ന യുനെസ്‌കോ റിപ്പോര്‍ട്ടും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അസമത്വം സൃഷ്ടിച്ചെന്നും സ്‌കൂളുകള്‍ തുറക്കാത്തതു മൂലം സാമൂഹിക ഇടപെടല്‍, കായികമായ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളുമായുള്ള സൗഹൃദം എന്നിവയെല്ലാം തടസപ്പെട്ടെന്നും വിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























