വ്യാജ അഭിഭാഷകക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ്... പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനിലും ഫോണ്‍ നമ്ബറുകളിലും അറിയിക്കമെന്ന ലുക്ക്ഔട്ട് നോട്ടീസില്‍ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്

ഒളിവില്‍ കഴിയുന്ന വ്യാജ അഭിഭാഷകക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ്. ആലപ്പുഴ രാമങ്കരി നീണ്ടശ്ശേരി സെസി സേവ്യര്‍ക്കെതിരെയാണ് (27) ആലപ്പുഴ നോര്‍ത്ത് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനിലും ഫോണ്‍ നമ്ബറുകളിലും അറിയിക്കമെന്ന ലുക്ക്ഔട്ട് നോട്ടീസില്‍ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി ആലപ്പുഴ: 9497990041, ആലപ്പുഴ നോര്‍ത്ത് സി.ഐ9497987058, എസ്.ഐ9497980298, സ്‌റ്റേഷന്‍0477 2245541.
ഈ മാസം 17ന് ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സെസി സേവ്യറിന് നിയമബിരുദമില്ലെന്ന് കാണിച്ച് ആലപ്പുഴ ബാര്‍ അസോസിയേഷന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വ്യാജ അഭിഭാഷകയാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെ അഭിഭാഷകന്റെ എന്റോള്‍ നമ്ബര്‍ ഉപയോഗിച്ചാണ് സെസി അസോസിയേഷനില്‍ അംഗത്വമെടുത്തത്. തുടര്‍ന്ന് എക്‌സിക്യൂട്ടിവിലേക്ക് മത്സരിച്ച് വിജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തു.തട്ടിപ്പ് കണ്ടെത്തിയതോടെ 24 മണിക്കൂറിനകം യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബാര്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. നോര്‍ത്ത് പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയി. ഇതിനിടെ, ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ സെസി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതറിഞ്ഞ് നാടകീയമായി മുങ്ങി. അന്ന് കടന്നുകളയാന്‍ അഭിഭാഷകരടക്കമുള്ളവരുടെ സഹായവും കിട്ടിയിരുന്നു.
https://www.facebook.com/Malayalivartha

























