വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യ ഹര്‍ജി ഒക്‌ടോബര്‍ നാലിലേക്ക് മാറ്റി

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യഹര്‍ജി ഹൈകോടതി ഒക്‌ടോബര്‍ നാലിന് പരിഗണിക്കാന്‍ മാറ്റി.
കക്ഷിചേരാന്‍ വിസ്മയയുടെ പിതാവ് നല്‍കിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും. കുറ്റപത്രം നല്‍കിയെന്നും 96 ദിവസമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കിരണ്‍കുമാറിന്റെ ആവശ്യം. ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























