പുരാവസ്തുശേഖരത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസ്; പ്രതി മോണ്സണ് മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വ്യാജ പുരാവസ്തുശേഖരത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോണ്സണ് മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.
10 കോടി രൂപ തങ്ങളില്‍നിന്ന് തട്ടിയെടുത്തതായി കാണിച്ച് ആറുപേര്‍ ഡി.ജി.പിക്ക് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 25 വര്‍ഷമായി ആന്റിക്, ഡയമണ്ട് ബിസിനസുകള്‍ ചെയ്തുവരുകയാണെന്നും ഇതില്‍നിന്ന് ലഭിച്ച 2,62,600 കോടി രൂപ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോള്‍ തുകയും ഇന്‍വോയ്സും തമ്മിെല അന്തരം കാരണം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി തടഞ്ഞുവെെച്ചന്നുമാണ് ഇയാള്‍ പരാതിക്കാരെ വിശ്വസിപ്പിച്ചത്. തുക തിരികെ ലഭിക്കാന്‍ കേസ് നടത്തുകയാണെന്നും നിയമപോരാട്ടത്തിന് പണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ പലപ്പോഴായി പരാതിക്കാരില്‍നിന്ന് തുക വാങ്ങിയത്.
മുന്‍ ഡി.ജി.പി, പ്രമുഖ സിനിമതാരങ്ങള്‍, ബിസിനസുകാര്‍, രാഷ്ട്രീയനേതാക്കള്‍, ആത്മീയനേതാക്കള്‍ എന്നിവരെല്ലാമായി ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട ഇയാള്‍ ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കാണിച്ചിരുന്നു. മോണ്‍സന്റെ മുന്‍ ജീവനക്കാരനാണ് ഇയാള്‍ പറയുന്നതെല്ലാം കള്ളക്കഥകളാണെന്ന സൂചന പരാതിക്കാര്‍ക്ക് നല്‍കിയത്. ഇയാളുടെ കൈയിലുള്ള 70ശതമാനം പുരാവസ്തുക്കളും എറണാകുളത്തുനിന്ന് തുച്ഛവിലയ്ക്ക് വാങ്ങിയതാണെന്ന് പിന്നീട് വ്യക്തമായതായി പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























