കെ.പി.സി.സി പുനഃസംഘടന രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി ഹൈകമാന്‍ഡ്

കെ.പി.സി.സി പുനഃസംഘടന രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഹൈകമാന്ഡിെന്റ നിര്‍ദേശം. സംസ്ഥാന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംമുമ്ബ് കേരളത്തിെന്റ ചുമതലയുള്ള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സ്വദേശമായ ബിഹാറിലേക്ക് മടങ്ങിയ താരിഖ് അന്‍വര്‍ അടുത്തമാസം രണ്ടോടെ ഡല്‍ഹിയില്‍ എത്തിയശേഷം വിശദാംശങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിക്കും.
വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ച പരാതികളില്‍ പലതും കഴമ്ബില്ലാത്തതാെണന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. അതേസമയം, എല്ലാ നേതാക്കളെയും സഹകരിപ്പിച്ച് മുന്നോട്ടുപോകണമെന്ന നിര്‍ദേശമാണ് താരിഖ് അന്‍വര്‍ നല്‍കിയത്. വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പെങ്കടുക്കാന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കോഴിക്കോട്ടെത്തും. സംസ്ഥാന നേതാക്കള്‍ അദ്ദേഹവുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ചയാകും.
https://www.facebook.com/Malayalivartha


























