പരീക്ഷ എഴുതാന്‍ പോയ മൂന്നു വിദ്യാര്‍ഥിനികളെ നിയന്ത്രണം വിട്ട ജീപ് ഇടിച്ചുതെറിപ്പിച്ചു

പ്ലസ് വണ്‍ പരീക്ഷ എഴുതാന്‍ പോയ മൂന്നു പെണ്‍കുട്ടികളെ നിയന്ത്രണം വിട്ട ജീപ് ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം പെരിങ്ങമല ഇഖ്ബാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ അപര്‍ണ രാജ്, അഭിരാമി, ജിത എന്നിവരെയാണ് ജീപ് ഇടിച്ചത്. പരിക്കേറ്റ അപര്‍ണയെയും അഭിരാമിയെയും തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ പ്രാഥമിക ശുശ്രൂക്ഷ നല്‍കി വീട്ടിലേക്കയച്ചു. അതേസമയം ഡ്രൈവറെയും ജീപും പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍പെട്ടതിനാല്‍ മൂന്നു കുട്ടികള്‍ക്കും പരീക്ഷ എഴുതാനായില്ല.
https://www.facebook.com/Malayalivartha


























