സ്വകാര്യ ആശുപത്രിയിൽ 17കാരി ജീവനില്ലാത്ത പെൺകുഞ്ഞിന് ജന്മം നൽകി; യുവാവ് പോക്സോ കേസിൽ അകത്ത്...

സ്വകാര്യ ആശുപത്രിയിൽ 17കാരി ജീവനില്ലാത്ത പെൺകുഞ്ഞിന് ജന്മം നൽകി. സംഭവത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. ആനമാറി സ്വദേശി പ്രവീൺകുമാർ (24) ആണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇക്കഴിഞ്ഞ 26ന് രാത്രിയിൽ പ്രസവിക്കുകയായിരുന്നു. കുഞ്ഞിനെ പ്രവീൺ കുമാർ തന്നെ കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നു.
ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത പ്രവീൺ കുമാറിനെ ആലത്തൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ചിറ്റൂർ തഹസിൽദാർ ഡി.അമൃതവല്ലി, എഎസ്പി പദം സിങ്, കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ.വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റും പൊലീസ് സർജൻ ഡോ. ജെറി ജോസഫിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടവും നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ശിശുവിന്റെ മൃതദേഹം വീണ്ടും മറവു ചെയ്തു.
https://www.facebook.com/Malayalivartha

























