തട്ടിപ്പ് വീരൻ മോന്‍സനെതിരെ നിർണായക വെളിപ്പെടുത്തൽ!! പുരാവസ്തുക്കളുടെ യഥാർത്ഥ അവകാശി ഇയാൾ, മോശയുടെ വടി പുരാവസ്തുവല്ല, വാക്കിംഗ് സ്റ്റിക്ക് മാത്രം: കൃഷ്ണന്റെ ഉറിയുടെ കാലപ്പഴക്കം വെറും അറുപതുവർഷം, ആനക്കൊമ്പുകളെല്ലാം തടിയിൽ നിർമ്മിച്ചത്; മോന്‍സന് എല്ലാം അറിയാം

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സനെതിരെ വെളിപ്പെടുത്തലുമായി പുരാവസ്തുക്കളുടെ യഥാർത്ഥ അവകാശി . മോന്‍സന്‍ മോശയുടെ അംശവടി എന്ന് അവകാശപ്പെട്ട് നടന്നിരുന്നത് യഥാര്‍ത്ഥ പുരാവസ്തുവല്ലെന്നാണ് വെളിപ്പെടുത്തല്‍. മോന്‍സന്‍ പുരാവസ്തുക്കള്‍ നല്‍കിയ സന്തോഷ് എന്ന വ്യക്തിയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
സത്യം ചാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോശയുടെ വടി എന്ന് ഇദ്ദേഹം വാദിക്കുന്ന വാക്കിങ് സ്റ്റിക്കിന് നാൽപ്പതോ അമ്പതോ വർഷത്തിന്റെ പഴക്കം മാത്രമാണുള്ളത്. ഇത് പറഞ്ഞത് തന്നെയാണ് താന്‍ മോന്‍സന് വിറ്റതെന്നും സന്തോഷ് ചർച്ചയിൽ വ്യക്തമാക്കി. പക്ഷേ മോന്‍സന്‍ പിന്നീട് മോശയുടെ അംശവടിയാണെന്ന് പ്രചരിപ്പിച്ച് എല്ലാവരെയും കബളിപ്പിക്കുകയായിരുന്നു എന്ന് ഇദ്ദേഹം പറഞ്ഞു.
താൻ ഊന്നുവടി നൽകുന്നതിന് മുൻപേ അതിന്റെ കാലപ്പഴക്കത്തെ കുറിച്ച് മോൻസനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഓരോ വസ്തുക്കളും അങ്ങനെ തന്നെയാണ് നല്‍കിയത്. പുരാവസ്തുക്കള്‍ കളക്‌ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയാണ് തന്റെ തൊഴിലെന്ന് സന്തോഷ് വ്യക്തമാക്കിയിരുന്നു.
മോന്‍സന്റെ കൈയ്യിലുള്ള പുരാവസ്തുക്കളില്‍ ഭൂരിഭാഗവും സന്തോഷിന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. ഇക്കാര്യം സന്തോഷ് സ്ഥിരീകരിച്ചു. ഒരു പൈസയും നൽകാതെയാണ് ഇദ്ദേഹം തന്റെ കൈയിൽ നിന്നും ഇത് വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ വരാനുണ്ട് എന്ന് മോന്‍സന്‍ പറയുമ്ബോള്‍ സാധനങ്ങള്‍ ഞാന്‍ കൊണ്ട് കൊടുക്കാറുണ്ട്. പക്ഷേ ഒന്നിനും കാശ് കിട്ടിയിട്ടില്ല. ഇതൊക്കെ വിറ്റോ എന്നും അറിയില്ല. കൃഷ്ണന്‍ ത്രേതായുഗത്തില്‍ വെണ്ണ കട്ടുതിന്ന് സ്ഥിരമായി ഉറി പൊട്ടിച്ചിരുന്നതിനാല്‍ അമ്മ യശോദ മരം കൊണ്ട് നിര്‍മിച്ചതെന്ന് മോന്‍സന്‍ അവകാശപ്പെട്ട ഉറിയും ഇത്തരത്തിലുള്ളതാണ്.
ഈ ഉറിക്ക് വെറും 60 വര്‍ഷത്തെ പഴക്കം മാത്രമാണ് ഉള്ളത്. ഇത് ഒരു പഴയ വീട്ടില്‍ തൈരും വെണ്ണയും ഇട്ടുവെക്കുന്നതാണെന്ന് സന്തോഷ് പറയുന്നു. മോന്‍സന് ഇത് നല്‍കിയത് താനാണെന്നും സന്തോഷ് പറഞ്ഞു.
സാധാരണ ഉറിയാണെന്ന് പറഞ്ഞ് 2000 രൂപയ്ക്കായിരുന്നു വിറ്റത്. തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ മോന്‍സന് വിറ്റോ എന്നൊന്നും അറിയില്ലെന്ന് സന്തോഷ് പറയുന്നു. സാധനങ്ങള്‍ കാണിച്ച് പലരില്‍ നിന്നായി പണം വാങ്ങിയിട്ടുണ്ട്. പക്ഷേ തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ സാധനങ്ങളെല്ലാം അവിടെ തന്നെയുണ്ട്.
യുട്യൂബില്‍ മോന്‍സന് മോശയുടേതെന്നും കൃഷ്ണന്റേതെന്നുമൊക്കെ പറഞ്ഞാണ് ഇവ പരിചയപ്പെടുത്തിയിരുന്നത്. ഇക്കാര്യം താന്‍ ചോദിച്ചിരുന്നുവെന്ന് സന്തോഷ് പറയുന്നുണ്ട്. തട്ടിപ്പാണോ എന്നും ചോദിച്ചിരുന്നു. കൗതുകം മാത്രമെന്നായിരുന്നു മറുപടി. അങ്ങനെ പറഞ്ഞാലേ നാലാളുകള്‍ വീട്ടിലെത്തൂ എന്നും മോന്‍സന്‍ പറഞ്ഞിരുന്നുവെന്ന് സന്തോഷ് പറഞ്ഞു.
ജൂതര്‍ ഉപയോഗിച്ചിരുന്ന മണ്‍വിളക്കാണ് നബിയുടെ വിളക്കെന്ന് പറഞ്ഞിരുന്നത്. ആ വിളക്കിന് പരമാവധി 100 കൊല്ലത്തെ പഴക്കമുണ്ട്. മോന്‍സന്റെ കൈവശമുള്ള വസ്തുക്കളില്‍ ബഹുഭൂരിഭാഗവും താന്‍ നല്‍കിയതാണ്.
ആനകൊമ്പുകളെല്ലാം വ്യാജം. തടിയിലോ മറ്റോ നിര്‍മിച്ച വസ്തുവാണ് വ്യാജ ആനക്കൊമ്പെന്നുംസന്തോഷ് വ്യക്തമാക്കി. ബ്രൂണെ സുല്‍ത്താനുമായും യുഇഎ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു.
2,60000 കോടി ഈ വഴി കിട്ടിയെന്നായിരുന്നു ഇയാള്‍ തട്ടിവിട്ടത്. പണം വിട്ടാന്‍ ബാങ്കില്‍ നിന്ന് ചില തടസ്സങ്ങളുണ്ടെന്ന് കാണിച്ച് പത്ത് കോടിയിലേറെ രൂപയാണ് മോന്‍സന്‍ വാങ്ങിയത്. ഇത് തിരിച്ചുകിട്ടാതെ വന്നതോടെയാണ് നല്‍കിയ പരാതിയിലാണ് ഇദ്ദേഹം പോലീസ് പിടിയിലാകുന്നത്.
എന്നാൽ, ആഢംബര കാറുകള്‍ വാങ്ങിയും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. രണ്ട് കോടിയിലധികം രൂപയാണ് ഇങ്ങനെ പറ്റിച്ചത്. ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജനാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും ത്യാഗരാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























