തട്ടിപ്പിനായി വ്യാജ ബാങ്ക് രേഖകൾ!! സത്യം ഇന്ന് പുറത്താകും... പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും; ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും: തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചിയിൽ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. തട്ടിപ്പിനായി വ്യാജ ബാങ്ക് രേഖകള്‍ എങ്ങനെഉണ്ടാക്കി എന്നതിന്റെ തെളിവുകളും ഇന്ന് പുറത്താകും.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണ സംഘം മോന്‍സണ്‍ മാവുങ്കലിനോട് ചോദിച്ചറിയും. മൂന്ന് ദിവസത്തേക്കാണ് മോന്‍സണെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.
മോന്‍സണിന്റെ തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. എം ടി ഷമീര്‍, യാക്കൂബ് പുറായില്‍, അനൂപ് വി അഹമ്മദ്, സലീം എടത്തില്‍ എന്നിവരാണ് ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കുക. പരാതി നല്‍കിയ സമയത്ത് കൈമാറിയ തെളിവുകള്‍ കൂടാതെ അതിന് ശേഷം ശേഖരിച്ച വിവരങ്ങളും പരാതിക്കാര്‍ ക്രൈബ്രാഞ്ചിന് നല്‍കും.
https://www.facebook.com/Malayalivartha

























