രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും!! സുധീരന്റെ രാജിയും കെ പി സി സിയിലെ പ്രശ്‌നങ്ങളും പ്രതിപക്ഷ നേതാവ്, കെപിസി സി പ്രസിഡന്റുമായി ചര്‍ച്ച നടത്തും: വിവിധ പരിപാടികൾക്ക് ശേഷം നാളെ ഡൽഹിയിലേക്ക്

രാഹുല്‍ ഗാന്ധി ഇന്ന് വായനാടിൽ എത്തും. രാവിലെ 8.30ന് കരിപ്പൂരിലിറങ്ങുന്ന അദ്ദേഹം ഉച്ചക്കുശേഷം വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡന്റ് കെ സുധാകരനും വിമാനത്താവളത്തിലെത്തും.
തുടർന്ന് മലപ്പുറം കാളികാവില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് കേരളത്തിലെ പരിപാടികൾക്ക് തുടക്കമിടും. ഇതിന് ശേഷം കോഴിക്കോട് ജില്ലയിലെത്തും.
വി ഡി സതീശനും കെപിസി സി പ്രസിഡന്റ് കെ സുധാകരനും ചേർന്ന് കടവ് റിസോര്‍ട്ടില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം വരുന്നുണ്ട്. അദേഹവും ചര്‍ച്ചയില്‍ പങ്കെടുക്കും.
തിരുവമ്ബാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പരിപാടികള്‍. നാളെ രാവിലെ 9.30ന് കരിപ്പൂര്‍ വഴി ഡല്‍ഹിയിലേക്ക് തിരിക്കും.
https://www.facebook.com/Malayalivartha

























