വിയ്യൂര്‍ ജയിലിലെ ഫോണ്‍വിളി വിവാദത്തില്‍ ജയില്‍ സൂപ്രണ്ടിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു
വിയ്യൂര്‍ ജയിലിലെ ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതികളായ കൊടി സുനിയും റഷീദും ആയിരത്തോളം തവണ ഫോണ്‍വിളികള്‍ നടത്തിയെന്നായിരുന്നു സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തല്‍. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജോയിന്റ് സൂപ്രണ്ട് രാജു ഏബ്രഹാമിനെ വിയ്യൂര്‍ ജയിലിലെ ചുമതലയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. തടവുകാര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സഹായം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമായതിനാല്‍ ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷിനെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha