കളിച്ചുകൊണ്ടിരുന്ന പത്തു വയസുകാരന് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്

കളിച്ചുകൊണ്ടിരുന്ന പത്തു വയസുകാരന് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. അയല്‍ വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റാണ് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ വി.വി. മനോജിന്റെ മകന്‍ അശ്വിനാ (10) ണ് പരിക്കേറ്റത്. വീടിന് സമീപത്ത് കഴിഞ്ഞ ദിവസം മറ്റ് കുട്ടികളുടെ കൂടെ കളിക്കുന്നതിനിടയിലാണ് വളര്‍ത്തുനായ കടിച്ചത്. ഇരുകാലിനും കടിയേറ്റു. ഗുരുതരമായി പരിക്കേറ്റതിനാല്‍ അശ്വിനിനെ മംഗളൂരു ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.
https://www.facebook.com/Malayalivartha


























