Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ആരാണ് അനിത പുല്ലയില്‍... മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റോടെ ഇന്നലെ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞ് പ്രമുഖ പ്രവാസി അനിത പുല്ലയില്‍; ലോക്‌നാഥ് ബഹ്‌റയെ മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്ന് മനോരമ ചര്‍ച്ചയില്‍ പറഞ്ഞു; എന്നാല്‍ മാതൃഭൂമി ചര്‍ച്ചയില്‍ ഉന്നതന്‍മാരെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന ആരോപണം നിഷേധിച്ച് അനിത

30 SEPTEMBER 2021 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

പുരാവസ്തു ട്രോള്‍ പോലെ ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കേണ്ട എന്ന നിലയിലാണ് മലയാളികള്‍. മോന്‍സന്‍ മാവുങ്കലിനെ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത പുല്ലയില്‍ മനോരമ ന്യൂസിലെ ചാനല്‍ ചര്‍ച്ചയിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സംഘടനയുടെ പേട്രണ്‍ എന്ന നിലയിലാണ് ഡിജിപിക്കു പരിചയപ്പെടുത്തിയത് എന്നും ഷാനി പ്രഭാകറിന്റെ എടുത്തെടുത്തുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

അതേസമയം മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ ആ നിലപാട് മാറ്റി. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സന്‍ മാവുങ്കലിന് പോലീസ് ഉന്നതന്‍മാരെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന ആരോപണം അനിത നിഷേധിച്ചു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹറക്ക് താന്‍ ഒരു പരാതിയും നല്‍കിയിട്ടില്ല. തനിക്കെതിരെ മോണ്‍സന്‍ രണ്ടു സ്ത്രീകളെ കൊണ്ട് അപകീര്‍ത്തി കേസ് കൊടുപ്പിക്കാന്‍ ശ്രമിച്ചുവെന്നും അനിത പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷന്റെ കോര്‍ഡിനേറ്റാറാണ് താന്‍. ലോക കേരള സഭയിലെ അംഗം കൂടിയാണ്. രണ്ടു വര്‍ഷം മുമ്പ് എന്റെ പിതാവ് മരിച്ചപ്പോഴാണ് മോണ്‍സന്‍ ആദ്യമായി എന്റെ വീട്ടിലേക്കെത്തുന്നത്. ആ ഘട്ടത്തിലാണ് അയാളുമായി പരിചയത്തിലാകുന്നത്. ഇറ്റലിയില്‍ മാത്രമല്ല സംഘടനയിലെ സ്ത്രീ വിഭാഗത്തിന്റെ കോഓര്‍ഡിനേറ്റര്‍ എന്ന നിലക്ക് വിവിധ രാജ്യങ്ങളിലുള്ളവരുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും അവര്‍ ഇവിടെ വരുമ്പോള്‍ ഞാന്‍ ബന്ധപ്പെടാറുണ്ട്. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടാകുന്നത്.

ഇങ്ങനെയിരിക്കുമ്പോള്‍ മോണ്‍സന്റെ വീട്ടിലേക്ക് ക്ഷണമുണ്ടായി. നിരവധി ആളുകള്‍ അന്നവിടെ ഉണ്ടായിരുന്നു. ഒരു കള്ളത്തരവും അന്നൊന്നും ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുമായി ഞാന്‍ മോണ്‍സനെ പരിചയപ്പെടുത്തി നല്‍കിയിട്ടില്ല. ഒപ്പം ഫോട്ടോയെടുത്ത് അത് തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്നും അനിത പറഞ്ഞു.

തന്നോട് നിരവധി പേര്‍ മോണ്‍സനെ കുറിച്ച് പരാതി പറഞ്ഞതോടെയാണ് ഇയാളുടെ തട്ടിപ്പ് വിവരം താന്‍ അറിയുന്നതെന്നും അനിത വ്യക്തമാക്കി. അനിതയാണ് മോണ്‍സനെ പോലീസ് ഉന്നതരുമായി പരിചയപ്പെടുത്തിയതെന്നും അനിതയുമായി ഇയാള്‍ തെറ്റിയതോടെ പോലീസ് ഉന്നതരും കൈവിട്ടെന്നുമായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലാണ് നിലവില്‍ അനിതയുള്ളത്.

ഇറ്റാലിയന്‍ പൗരത്വമുള്ള തൃശൂര്‍, മാള സ്വദേശിനിയാണ് അനിത പുല്ലയില്‍. അനധികൃത ഇടപാടുകള്‍ അറിഞ്ഞതോടെ ഇവര്‍ മോന്‍സനെ കൈയൊഴിഞ്ഞു.

തൃശൂര്‍ സ്വദേശികളായ പീറ്റര്‍ബേബി ദമ്പതികളുടെ നാല് പെണ്‍മക്കളില്‍ ഒരാളായ അനിത ഇറ്റാലിയന്‍ പൗരനെ വിവാഹം കഴിച്ച്, പ്രവാസി മലയാളി ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഇതേ സംഘടനയുടെ രക്ഷാധികാരിയായിരുന്നു മോന്‍സണ്‍. കേരളത്തിലെ ചില പ്രമുഖ വ്യവസായികളും സംഘടനയുമായി സഹകരിച്ചിട്ടുണ്ട്.

സംഘടനാ ഭാരവാഹിയെന്ന നിലയില്‍ ഉന്നത ബന്ധമാണുള്ളത്. മോന്‍സണ്‍ ഇത്തരം ബന്ധങ്ങള്‍ ദുരുപയോഗിച്ച് വിദേശ ഇടപാടുകള്‍ നടത്തിയെന്നു തിരിച്ചറിഞ്ഞതോടെയാണു കഴിഞ്ഞവര്‍ഷം ഇവര്‍ തമ്മില്‍ തെറ്റിയത്. അതോടെയാണ് മോന്‍സന്റെ കള്ളത്തരങ്ങള്‍ പുറത്തായത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (25 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (29 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (3 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends