മത്സ്യബന്ധനത്തിനിടെ നെഞ്ചു വേദന.... രക്ഷകരായത് തീരദേശ പോലീസ്
മത്സ്യബന്ധനത്തിനിടെ നെഞ്ചു വേദന.... രക്ഷകരായത് തീരദേശ പോലീസ്. മത്സ്യബന്ധനത്തിനിടയില്‍ കടലില്‍ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ട തൊഴിലാളിയെ പോലീസ് കരക്കെത്തിച്ചു. മഴവില്‍ എന്ന വള്ളത്തില്‍ ജോലിക് പോയ സംഘത്തിലായിരുന്നു സാംബശിവനും ഉള്‍പ്പെട്ടത്.
റിച്ചിക്കല് വല്യവീട്ടില്‍ സാംബശിവനെയാണ് തീരദേശ പോലീസ് കരയിലെത്തിച്ചത്. മത്സ്യബന്ധനത്തിനിടയില്‍ സാംബശിവന് നെഞ്ചുവേദന അനുഭവപ്പെറ്റതിനാല് കൂടെയുള്ളവര്‍ പോലീസിനോട് വിളിച്ചു പറഞ്ഞു.
കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഭവസ്ഥലത്തെത്തി സാംബശിവനെ ബോട്ടില്‍ കയറ്റി കരയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം നടന്നത്.
https://www.facebook.com/Malayalivartha