നീണ്ട ഇടവേളയ്ക്കുശേഷം കോഴിക്കോട് ബീച്ച് ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നു... ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്ക്.... രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകുക, മാസ്‌കും സാമൂഹിക അകലും നിര്‍ബന്ധം

നീണ്ട ഇടവേളയ്ക്കുശേഷം കോഴിക്കോട് ബീച്ച് ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നു... ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്ക്.... രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകുക, മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം.
വ്യായാമം ചെയ്യുന്നവര്‍ക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും നവീകരണം പൂര്‍ത്തിയായ ശേഷം ബീച്ച് പൂര്‍ണമായും തുറക്കുന്നത് ഇന്നാണ്.
മാത്രവുമല്ല കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവൂ. തുറന്ന ആദ്യ ദിനം തന്നെ രാവിലെ മുതല്‍ ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്കാണ്.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരില്‍ നിന്നും പിഴയീടാക്കും. മാലിന്യം നിക്ഷേപിക്കാന്‍ കച്ചവടക്കാര്‍ ഓരോരുത്തരും പ്രത്യേകം കൂടകള്‍ സ്ഥാപിക്കണമെന്നും തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് ജനങ്ങളെ നിയന്ത്രിക്കും.
https://www.facebook.com/Malayalivartha

























