കോഴിക്കോട് ചെട്ടിക്കുളത്ത് സ്‌കൂട്ടര്‍ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് ചെട്ടിക്കുളത്ത് സ്‌കൂട്ടര്‍ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം.. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്ബതികളുടെ മകള്‍ റിഫ്‌ന (24) ആണ് ദാരുണമായി മരിച്ചത്.
ഇന്നലെ രാത്രി ഏഴോടെയാണ് അപകടം നടന്നത്. റിഫ്‌ന സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തു വ്ച്ചു തന്നെ യുവതി മരിച്ചു.
അല്‍ഹിന്ദ് ട്രാവല്‍സില്‍ പരിശീലനത്തിന് ചേര്‍ന്ന ഇവര്‍ ഭര്‍ത്താവ് സുഹൈലിന്റെ (ഖത്തര്‍) എലത്തൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha

























