നാല് മാസം മുന്‍പ് വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തു! വളര്‍ത്തുനായയില്‍ നിന്നും പേവിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കാസര്‍കോട് നിന്നും വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. വളര്‍ത്തുനായയില്‍ നിന്നും പേവിഷബാധയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആലംകാര്‍ സ്വദേശി വിന്‍സി (17)യ്ക്ക് ദാരുണാന്ത്യം.
കടബ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു വിന്‍സി. റാബിസ് വൈറസ് ബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
നാല് മാസം മുന്‍പ് വിന്‍സിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു. അതിനാല്‍ വളര്‍ത്തു നായയില്‍ നിന്നാകാം കുട്ടിക്ക് പേവിഷബാധയേറ്റതെന്ന് കരുതുന്നത്. നാട്ടുകാർക്കും വിന്‍സിയുടെ സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാവുന്നതിനും അപ്പുറമാണ്.
https://www.facebook.com/Malayalivartha

























