കട്ടക്കലിപ്പില്‍ ഷാറൂഖ്... ബിനീഷ് കോടിയേരിയെ പോലെ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും പെട്ടിരിക്കുകയാണ്; ലഹരി മാഫിയയുമായി ആര്യന് ബന്ധമെന്ന് എന്‍.സി.ബി; ഏഴുവരെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍വിട്ട് ബോംബെ ഹൈക്കോടതി

ഷാറൂഖ് ഖാന്റെ ഭാവി എന്‍.സി.ബിയുടെ കൈകളിലാണ്. ബിനീഷ് കോടിയേരി ഇതുപോലെയാണ് കേസില്‍ പെട്ടത്. മാസങ്ങള്‍ ജയില്‍ കിടന്നിട്ടും പലതവണ ശ്രമിച്ചിട്ടും രക്ഷപ്പെടാനായില്ല. ഇപ്പോഴും ജയിലില്‍ തന്നെ തുടരുകയാണ്. ഏതാണ്ട് ഇതേ അവസ്ഥയിലാണ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും. പുത്രനെ ജയിലില്‍ നിന്നും ഇറക്കാന്‍ ഷാറൂഖ് പല വഴി നോക്കിയിട്ടും നടക്കുന്നില്ല.
മുംബയ് തീരത്തിന് സമീപം ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാന്‍ മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച എന്നിവരെ ഒക്ടോബര്‍ ഏഴുവരെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍വിട്ട് ബോംബെ ഹൈക്കോടതി.
ആര്യന്‍ ഖാനും സുഹൃത്ത് അര്‍ബാസിനും ലഹരിമരുന്ന് എത്തിച്ചുനല്‍കിയ കേസില്‍ മലയാളിയായ ശ്രേയസ് നായരെ എന്‍.സി.ബി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്യന്റെയും അര്‍ബാസിന്റെയും വാട്‌സാപ്പ് ചാറ്റുകളിലാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്.
മൂവരും തമ്മില്‍ നേരത്തെ പരിചയമുണ്ട്. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും കണ്ടെടുത്തു. ലഹരിപ്പാര്‍ട്ടി നടന്ന കപ്പലില്‍ ശ്രേയസും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ചില കാരണങ്ങളാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. ഗുര്‍ഗാവില്‍ നിന്നാണ് ശ്രേയസ് നായര്‍ അറസ്റ്റിലായതെന്നാണ് വിവരം. ഉന്നത ബന്ധങ്ങളുള്ള മയക്കുമരുന്ന് വിതരണക്കാരനാണിയാള്‍.
ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത 25ഓളം പേര്‍ക്ക് ഇദ്ദേഹമാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് എന്‍.സി.ബി പറയുന്നത്. എം.ഡി.എം.എ അടക്കമുള്ള നിരോധിത മയക്കു മരുന്നുകള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്‌നെറ്റ് വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി വഴിയാണ് പ്രതിഫലം പറ്റുന്നത്.
അതേസമയം അന്താരാഷ്ട്ര ലഹരി മാഫിയയുമായി ആര്യന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഫോണില്‍ നിന്ന് ലഭിച്ചെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍.സി.ബിക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് പറഞ്ഞു. ഫോണ്‍ ചാറ്റില്‍ കോഡ് ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. ബാങ്ക്, പണമിടപാടുകളുടെ കാര്യങ്ങളിലും വ്യക്തതവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്യനെ രക്ഷപ്പെടുത്താന്‍ വലിയ വക്കീലന്‍മാര്‍ തന്നെ രംഗത്തുണ്ട്. കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ആര്യന് ബന്ധമില്ലെന്നും സംഘാടകര്‍ അതിഥിയായി ക്ഷണിച്ചതാണെന്നും ആര്യന്റെ അഭിഭാഷകന്‍ സതീഷ് മാന്‍ഷിന്‍ഡെ വാദിച്ചു. കപ്പലില്‍ വച്ച് ആര്യന്‍ ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും വാദിച്ചു.
മുംബയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട കോര്‍ഡിലിയ ഗ്രൂപ്പിന്റെ എം.വി എംപ്രസ് കപ്പലില്‍ ഞായറാഴ്ച നടന്ന ലഹരിവേട്ടയില്‍ ആര്യന്‍ ഖാന്‍, സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച, ഇസ്മീത് സിംഗ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്ത്. ഇവരില്‍ നിന്ന് 13 ഗ്രാം കൊക്കെയ്ന്‍, അഞ്ചു ഗ്രാം എം.ഡി.എം.എ, 21 ഗ്രാം ചരസ്, 22 ലഹരിഗുളികകള്‍, 1.33 ലക്ഷം രൂപ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നീങ്ങിയത്.
"
https://www.facebook.com/Malayalivartha






















