യുപി സർക്കാരിനെതിരെ പ്രതിഷേധിച്ച സ്വരമുയർത്തിയ നിരപരാധികളായ കർഷകരെ വെടിവെച്ചും ദേഹത്ത് കാറു കയറ്റിയിറക്കിയും കൊലപ്പെടുത്തിയ അധികാരഭ്രാന്തിന് മാപ്പില്ല; എല്ലാ ഏകാധിപതികളുടെയും വിധി തന്നെയാണ് നരേന്ദ്രമോദിയെയും കൂട്ടരെയും കാത്തിരിക്കുന്നത്. ഒരു സംശയവും വേണ്ട;ഈ കൊടുംക്രൂരതയ്ക്കെതിരെ രാജ്യമാകെ ഉയരുന്ന പ്രതിഷേധാഗ്നി കെടുത്താൻ മോദിയുടെ പട്ടാളത്തിനും പോലീസിനും കഴിയുകയില്ലെന്ന് ഡോ . തോമസ് ഐസക്ക്

യുപി സർക്കാരിനെതിരെ പ്രതിഷേധിച്ച സ്വരമുയർത്തിയ നിരപരാധികളായ കർഷകരെ വെടിവെച്ചും ദേഹത്ത് കാറു കയറ്റിയിറക്കിയും കൊലപ്പെടുത്തിയ അധികാരഭ്രാന്തിന് മാപ്പില്ലെന്ന് തോമസ് ഐസക്ക് .
ഈ കൊടുംക്രൂരതയ്ക്കെതിരെ രാജ്യമാകെ ഉയരുന്ന പ്രതിഷേധാഗ്നി കെടുത്താൻ മോദിയുടെ പട്ടാളത്തിനും പോലീസിനും കഴിയുകയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ; യുപി സർക്കാരിനെതിരെ പ്രതിഷേധിച്ച സ്വരമുയർത്തിയ നിരപരാധികളായ കർഷകരെ വെടിവെച്ചും ദേഹത്ത് കാറു കയറ്റിയിറക്കിയും കൊലപ്പെടുത്തിയ അധികാരഭ്രാന്തിന് മാപ്പില്ല.
ഈ കൊടുംക്രൂരതയ്ക്കെതിരെ രാജ്യമാകെ ഉയരുന്ന പ്രതിഷേധാഗ്നി കെടുത്താൻ മോദിയുടെ പട്ടാളത്തിനും പോലീസിനും കഴിയുകയുമില്ല. എതിർക്കുന്നവരെ കൊന്നൊടുക്കിയും പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തിയും എത്രകാലം രാജ്യം ഭരിക്കാമെന്നാണ് ഇവർ കരുതുന്നത്? എല്ലാ ഏകാധിപതികളുടെയും വിധി തന്നെയാണ് നരേന്ദ്രമോദിയെയും കൂട്ടരെയും കാത്തിരിക്കുന്നത്. ഒരു സംശയവും വേണ്ട.
'സമരം ചെയ്യുന്ന കര്‍ഷകരെ പാഠംപഠിപ്പിക്കും. വെറും രണ്ടു മിനിറ്റ് കൊണ്ട് അവരെ ഞാന്‍ ശരിപ്പെടുത്തും'- എന്ന് ഒരു കേന്ദ്രമന്ത്രി ഭീഷണി മുഴക്കുന്നു, പിന്നാലെ അയാളുടെ മകനും ഗുണ്ടകളും, സമരക്കാരുടെ ദേഹത്തേയ്ക്ക് കാറു കയറ്റിയിറക്കുന്നു. ഏതു കൊടുംക്രൂരതയ്ക്കും കൈയറപ്പില്ലാത്തവരെയാണല്ലോ കാബിനറ്റിൽ നരേന്ദ്രമോദി സഹപ്രവർത്തകരാക്കിയിരിക്കുന്നത്.
ഈ നീചകൃത്യത്തിനെതിരെ സ്വാഭാവികമായും രാജ്യവ്യാപകമായി സമരം പൊട്ടിപ്പുറപ്പെടും. ഒരു മനുഷ്യനും ക്ഷമിക്കാവുന്ന പാതകമല്ല മന്ത്രിയും മന്ത്രിയുടെ മകനും ഗുണ്ടകളും ചെയ്തത്. എത്രയും വേഗം മന്ത്രിയെ പുറത്താക്കുകയും അയാളെയും മകനെയും ഗുണ്ടകളെയും അറസ്റ്റു ചെയ്തു ലോക്കപ്പിലിടുകയുമാണ് നരേന്ദ്രമോദി ചെയ്യേണ്ടത്. ആ നീതിബോധം നരേന്ദ്രമോദിയിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല.
പകരം, മോദി പോലീസിനെ അഴിച്ചുവിട്ടിരിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി കൈകാര്യം ചെയ്യാനാണ് അവർക്കു ലഭിച്ച നിർദ്ദേശം. പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദിനെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയ്ക്ക് ന്യായമെന്ത്?
സമരം അടിച്ചമർത്താൻ ഗുണ്ടകളിറങ്ങും. അതിൽ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കാൻ പോലീസും. ദില്ലിയിലും യുപിയിലും അതാണ് സ്ഥിതി. യുപിയിലെ ക്രൂരതയ്ക്കെതിരെ ദില്ലിയിൽ പോലും പ്രതിഷേധിക്കാൻ പാടില്ലത്രേ.
ഇതൊക്കെ കണ്ട് ഭയന്ന് പിന്മാറുമെന്നാണ് മോദിയും കൂട്ടരും കരുതുന്നതെങ്കിൽ തെറ്റി. ഏതെല്ലാം മർദ്ദനമുറകൾ പ്രയോഗിച്ചാലും ഈ പൈശാചികതയെ നേരിടുക തന്നെ ചെയ്യും. കർഷകപ്രതിഷേധത്തിന്റെ വിജയം ബിജെപി നേതാക്കളുടെ സമനില തെറ്റിച്ചുവെന്ന് വ്യക്തം. അതുകൊണ്ടാണല്ലോ കൈവിട്ട കളിയ്ക്ക് ഇറങ്ങിയത്.
ലഖിംപുരിലെ ഹീനകൃത്യത്തിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ ഉടൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. സംഭവത്തിൽ മന്ത്രിയുടെ പങ്ക് അന്വേഷിക്കാൻ സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെ നിയോഗിക്കണം. എല്ലാ ക്രിമിനലുകളെയും ഉടൻ അറസ്റ്റു ചെയ്യുകയും കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുകയും വേണം. ഈ കൈവിട്ട കളിയുടെ വില ബിജെപി ഒടുക്കേണ്ടി വരും. ഒരു സംശയവും വേണ്ട.
https://www.facebook.com/Malayalivartha






















