കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന സുസ്മിത ടീച്ചർ ആള് ചില്ലറക്കാരിയല്ല... പ്രതികളെ ജാമ്യത്തിലിറക്കാനും, സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് മുതൽ പോലീസിന്റെ നോട്ടപ്പുള്ളിയായി... പിടിയിലായപ്പോൾ പുറത്ത് വരുന്നത് ടീച്ചറുടെ ഞെട്ടിക്കുന്ന കഥകൾ

കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് എംഡിഎംഎ കേസില്‍ അറസ്റ്റിലായകൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ് എന്ന് എക്സൈസ് ക്രൈംബ്രാഞ്ച്.
സുസ്മിത പ്രതികള്‍ക്ക് വലിയ തോതില്‍ സാമ്പത്തിക സഹായം ചെയ്തെന്നും ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയെന്നും എക്സൈസ് വെളിപ്പെടുത്തി.
ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു സുസ്മിതയെ അറസ്റ്റ് ചെയ്തത്. സുസ്മിതയെ ഇന്ന് എക്സൈസ് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികളെ ജാമ്യത്തിലിറക്കാനും സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് സുസ്മിത ഫിലിപ്പാണ്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് സുസ്മിതയെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു.
ഇവര്‍ പ്രതികള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും വലിയ തോതില്‍ സാമ്പത്തിക സഹായം ചെയ്തിരുന്നു. എല്ലാ ഗൂഡാലോചനകളിലും ഇവര്‍ പങ്കാളിയായിരുന്നുവെന്നും എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. സുസ്മിതയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും എക്സൈസ് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
12 പ്രതികളെയാണ് കാക്കനാട് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തത്.
കേസില്‍ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ട സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് പറയുന്നു.ല ഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കാറിൽ നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഈ നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെട്ട പ്രതിക്കെതിരെ പിന്നീടാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്.
അറസ്റ്റിലായ പ്രതികള്‍ക്ക് ശ്രീലങ്കയില്‍ നിന്നും വന്ന ഫോണ്‍ കോളുകളെ കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ എംഡിഎ പ്രതികള്‍ക്കു ലഭിച്ചത്.
മയക്കുമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട്. ഓഗസ്റ്റ് 19ന് ആയിരുന്നു മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്.
ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചെടുക്കുകയായിരുന്നു. സുസ്മിത ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ എക്‌സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















