കഞ്ചാവ് വാങ്ങാൻ ഫ്രീക്കനായി വിമാനത്തിൽ പറക്കും... പതിവുകാരില്‍ നിന്ന് കഞ്ചാവ് വാങ്ങിയാല്‍ പിന്നെ വില കൂടിയ മൊബൈലും, കണ്ണടയും, വസ്ത്രങ്ങളും ഒളിപ്പിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റില്‍ വിദ്യാർത്ഥിയെ പോലെ മടക്കം:- ഏഴരക്കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന്റെ ആഢംബര ജീവിതം ഇങ്ങനെ...

ആന്ധ്രയിൽ നിന്ന് ട്രെയിനിൽ കടത്തുകയായിരുന്ന ഏഴരക്കിലോ കഞ്ചാവുമായി പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ എടക്കര സ്വദേശി മുഹമ്മദ് സ്വാലിഹാണ്(27) പിടിയിലായത്.
ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ആന്റി നർക്കോട്ടിക് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്ന് വിമാന മാർഗം വിശാഖപട്ടണത്ത് എത്തി അവിടെ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ പാണ്ടിക്കാട് വണ്ടൂർ എടക്കര എന്നീ സ്ഥലങ്ങളിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി നൽകിയ മൊഴി. അതേ സമയം സ്വാലിഹ് വിമാനമാര്‍ഗം വിശാഖപട്ടണത്ത് എത്തിയാണ് എല്ലാത്തവണയും കഞ്ചാവ് ശേഖരിച്ചിരുന്നത്.
വിലകൂടിയ മൊബൈലും, കണ്ണടയും, ഫ്രീക്കൻ വസ്ത്രധാരണവുമായി ആര്‍ക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു സ്വാലിഹിന്റെ യാത്ര. വിശാഖപട്ടണത്ത് എത്തി പതിവുകാരില്‍ നിന്ന് കഞ്ചാവ് വാങ്ങിയാല്‍പ്പിന്നെ വിലകൂടിയതെല്ലാം ബാഗിലൊളിപ്പിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റില്‍ വിദ്യാര്‍ഥിയെപ്പോലെ മടങ്ങും.
വിലകൂടിയതെല്ലാം വാങ്ങുന്നതിനുള്ള പണം മലപ്പുറത്തെ പതിവുകാരെ വിവിധ ഇടങ്ങളിലെത്തിച്ച് കഞ്ചാവ് നൽകുന്നതോടെ സ്വന്തമാക്കും. ലഹരിയ്ക്ക് അടിമയല്ലാത്ത സ്വാലിഹ് ആഢംബര ജീവിതം നയിക്കാനുള്ള എളുപ്പ വഴിയായി ഇത് തിരഞ്ഞെടുക്കുകയായിരുന്നു.
ബാഗുമായി വേഗം നീങ്ങാനുന്ന ശ്രമം ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് സ്ക്വാഡും ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡും ചേര്‍ന്ന് വിഫലമാക്കുകയായിരുന്നു. തുണിക്കപ്പുറം ബാഗില്‍ ഒന്നുമില്ലെന്ന് ആവര്‍ത്തിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ പണി പാളുകയായിരുന്നു. യുവാവില്‍ നിന്നും കഞ്ചാവ് വാങ്ങുന്നതിനായി മൊബൈല്‍ വഴി ഇടപാടുറപ്പിച്ചിരുന്നവരുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
ഇതിന് മുമ്പും പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. മുമ്പ് രണ്ടു തവണ മോഷണക്കേസിൽ സ്വാലിഹ് പ്രതി ആകുകയും ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ആർ രാജിന്റെ നിർദ്ദേശപ്രകാരം ആർപിഎഫ് സിഐ. എൻ. കേശവദാസ്, എ എസ് ഐ മാരായ. കെ. സജു, സജി അഗസ്റ്റിൻ, എക്സൈസ് പ്രിവന്റ്‌റീവ് ഓഫീസർമാരായ ആർ.എസ് സുരേഷ്,
ആർ.പി.എഫ് . കോൺസ്റ്റബിൾമാരായ എൻ. അശോക്, ഒ.കെ അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്, ഡി.. പോൾ, പി.ഡി ശരവണൻ, പി. സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. കേസ് തുടരന്വേഷണത്തിന് എക്സൈസിന് കൈമാറി.
https://www.facebook.com/Malayalivartha
























