നെടുമ്പാശ്ശേരിയില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ ആലുവ സ്വദേശി 42 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി പിടിയില്‍

നെടുമ്പാശ്ശേരിയില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ ആലുവ സ്വദേശി 42 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി പിടിയിലായി.
ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇയാളില്‍ നിന്നും ചെക് ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച നിലയില്‍ 42 ലക്ഷം രൂപയുടെ സൗദി റിയാല്‍ കണ്ടെടുത്തിട്ടുണ്ട്.
സുരക്ഷാ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സി കണ്ടെത്തിയത്.
എന്താവശ്യത്തിനാണ് കറന്‍സി കൊണ്ടു പോകുന്നതെന്ന് വ്യക്തമായിട്ടില്ല.
"
https://www.facebook.com/Malayalivartha
























