ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി.
കേസില്‍ രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് നടപടി. ജാമ്യാപേക്ഷ പത്തുദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും. നേരത്തെ ആദിത്യന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷമാണ് കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് കോടതിയുടെ നിര്‍ദേശം.
മാനസയെ കൊലപ്പെടുത്താന്‍ ബിഹാറിലേക്ക് തോക്ക് വാങ്ങാന്‍ പോയത് കണ്ണൂര്‍ കണ്ണുംപേത്ത്് സ്വദേശി ആദിത്യനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
"
https://www.facebook.com/Malayalivartha
























