അച്ഛൻ കുടുംബത്തെ, ഉപേക്ഷിച്ച് പോയപ്പോൾ താങ്ങും തണലുമായത് അമ്മ; ചെറുപുഴയിലെ കടയിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിൽ മകളെ പഠിപ്പിക്കാൻ പെടാപ്പാട് പെട്ടപ്പോൾ ഫീസ് അടക്കാൻ വൈകിയതിൽ മാനസികമായി പീഡിപ്പിച്ച് കോളേജ് അധികൃതർ:- വീട്ടിലേയ്ക്ക് വിളിക്കാൻ പോലും കഴിയാതെ വന്നപ്പോൾ കടുത്ത നിരാശയിലായിരുന്ന നഴ്‌സിങ് വിദ്യാർഥിനി ശൗചാലയത്തിന്റെ വെന്റിലേറ്ററിൽ തൂങ്ങി ജീവനൊടുക്കി

മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ മംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ ജാൻസിയുടെ മകൾ നിന സതീഷ് (19) ആണു മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് മംഗളൂരു കൊളാസോ സ്കൂൾ ഓഫ് നഴ്സിങ്ങിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായ നിന സതീഷിനെ ഹോസ്റ്റലിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഫീസ് അടയ്ക്കാൻ പറ്റാത്തതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസും കോളേജ് അധികൃതരും പറയുന്നത്.
നിനയുടെ പിതാവ് ടി.ജെ. സതീഷ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. അമ്മ ഝാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നതും മകളെ പഠിപ്പിക്കുന്നതും.
ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ കോളേജ് അധികൃതരും കോളേജിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം ഒരുക്കിനൽകുന്ന മലയാളിയായ അഡ്മിഷൻ ഏജന്റും നിനയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്.
മുറിയിൽ ഒരുമിച്ച് താമസിക്കുന്ന മറ്റു വിദ്യാർഥികളാണ് നിന തൂങ്ങി നിൽക്കുന്ന വിവരം ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്.
ഫീസ് വൈകിയതിന് കോളജ് അധികൃതരും അഡ്മിഷൻ ഏജന്റും മാനസികമായി പീഡിപ്പിച്ചു. ഫീസ് അടയ്ക്കാൻ സാവകാശം ചോദിച്ചെങ്കിലും അഡ്മിഷൻ ഏജന്റ് അനുവദിച്ചില്ലെന്ന് വിദ്യാർത്ഥിനിയുടെ അമ്മ ആരോപിക്കുന്നു. ഫീസടയ്ക്കാന്‍ വൈകിയതിന് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
കോളേജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാന്‍ കഴിയാത്തതില്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികള്‍ വ്യക്തമാക്കി.
ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ വിദ്യാര്‍ത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. സംസ്ക്കാരം ആയന്നൂർ സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.
https://www.facebook.com/Malayalivartha






















