അഞ്ചരക്കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഞ്ചരക്കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരളശ്ശേരി ബാവോട് സ്വദേശി സി.പി. ശരത് ആണ് മരിച്ചത്.
നാട്ടുകാരും ധര്‍മ്മടത്തെ മത്സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഓടക്കടവ് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം അഞ്ചു ദിവസംമുമ്പ് ആയിരംകൊല്ലിയിലെ ക്വാറി കുളത്തില്‍ കമ്പളക്കാട് പച്ചിലക്കാട് സ്വദേശി ഷിജേഷിനെയാണ് ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ ഷോപ്പില്‍ ജോലിക്കാരനായിരുന്നു ഷിജേഷ്.
ക്വാറിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയിരംകൊല്ലിയിലെ ക്വാറിക്ക് സമീപം നിര്‍ത്തിയിട്ട ഷിജേഷിന്റെ കാറില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് കുളത്തില്‍ മൃതദേഹമുണ്ടെന്ന സംശയം ബലപ്പെട്ടത്.
https://www.facebook.com/Malayalivartha






















